കാസര്‍കോട്: കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്‍ വളാഞ്ചേരി കെ.വി.എം.ഇ.എസ് കോളജില്‍ സംഘടിപ്പിച്ച ഉര്‍ദു ടാലന്റ് ടെസ്റ്റില്‍ കാസര്‍കോട് ജില്ലക്ക് മികച്ച നേട്ടം. [www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
യു.പി വിഭാഗത്തില്‍ ചെറുവത്തൂര്‍ ഓലാട്ട് എ.യു.പി സ്‌കൂളിലെ ശ്രീലക്ഷ്മി മൂന്നാം സ്ഥാനവും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ആയിഷത്ത് റിസ്‌വാന നാലാം സ്ഥാനവും കരസ്ഥമാക്കി.
പദപ്പയറ്റ് മത്സരത്തില്‍ ഹൈസ്‌കൂള്‍ തലത്തില്‍ ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അബ്ദുല്ല മുഹമ്മദ് രണ്ടാം സ്ഥാനവും ഫാത്തിമത്ത് റിസ്‌വാന നാലാം സ്ഥാനവും നേടി. യു.പി വിഭാഗത്തില്‍ ഫാത്തിമ നാസ് (ജി.യു.പി സ്‌കൂള്‍ ബാര) ആറാം സ്ഥാനവും കരസ്ഥമാക്കി.
വിജയികളെ കെ.യു.ടി.എ ജില്ലാ പ്രസിഡണ്ട് സലീം, സെക്രട്ടറി അസീസ്, തഹ്‌രീകെ ഉര്‍ദു സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് അസീം, ഉബൈദ് റഹ്്മാന്‍ ഉപ്പള അഭിനന്ദിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment