കാഞ്ഞങ്ങാട് കടപ്പുറം: വീട്ടുപരിസരത്തെ ചപ്പുചവറുകള്‍ക്ക് തീ കൊടുക്കുന്നതിനെ ശരീരത്തിലേക്ക് തീ ആളിപ്പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ പൂര്‍ണ ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും ആശുപത്രിയില്‍ ചികിത്സക്കിടെ മരണപ്പെട്ടു.[www.malabarflash.com]
കാഞ്ഞങ്ങാട് കടപ്പുറം ബാവാനഗറിലെ പരേതരായ അബ്ദുള്‍ സലാമിന്റെയും ദൈനബിയുടെയും മകളും മംഗലാപുരം സ്വദേശി സാദിഖിന്റെ ഭാര്യയുമായ സൗദ (30)യണ് മരണപ്പെട്ടത്.
ഇക്കഴിഞ്ഞ 23 ന് രാവിലെ എട്ട് മണിക്ക് ബാവാനഗറിലെ വീട്ടുപരിസരത്ത് ചപ്പുചവറുകള്‍ അടിച്ചുവാരി കൂട്ടി തീ കൊളുത്തവെയാണ് ദുരന്തമുണ്ടായത്. ചപ്പുചവറുകള്‍ക്കിടയില്‍ തീപിടിച്ച് ഒഴിഞ്ഞ സുഗന്ധദ്രവ്യത്തിന്റെ കുപ്പി പൊട്ടിത്തെറിക്കുകയും സൗദയുടെ വസ്ത്രത്തിലേക്ക് തീ ആളിപ്പടരുകയും ചെയ്തു.
വയറുമുതല്‍ അരക്ക് താഴെ എഴുപത്തിയഞ്ച് ശതമാനത്തോളം പൊള്ളലേറ്റ പൂര്‍ണ ഗര്‍ഭിണിയായ സൗദയെ ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്ഥിതി ഗുരുതരമായതിനാല്‍ പിന്നീട് മംഗലാപുരം കങ്കനാടി ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ വെച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും കുഞ്ഞ് നേരത്തെ തന്നെ യുവതിയുടെ വയറ്റിനകത്ത് വെച്ച് മരണപ്പെട്ടിരുന്നു.
ദിവസങ്ങള്‍ക്ക് ശേഷം ഞായാറഴ്ച രാവിലെ സൗദയും മരണത്തിന് കീഴടങ്ങി.
നാലും രണ്ടും വയസ്സ് പ്രായമുള്ള ഫിദ, സിദ എന്നീ രണ്ട് പെണ്‍മക്കള്‍ കൂടിയുണ്ട് സൗദക്ക്. തീര്‍ത്തും നിരാലംബ കുടുംബാംഗമായിരുന്ന യുവതിയുടെ ചികിത്സാ ചിലവ് മുഴുവന്‍ ബാവാനഗര്‍ സ്വദഖ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകരാണ് വഹിച്ചത്.
യുവതിയുടെ മാതാവ് ദൈനബി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരുനബിദിനത്തില്‍ ബാവാനഗറില്‍ നബിദിന ഘോഷയാത്ര കണ്ടുകൊണ്ടിരിക്കെ കുഴഞ്ഞ് വീണ് മരണപ്പെടുകയായിരുന്നു. പിതാവ് അബ്ദുള്‍ സലാമും നേരത്തെ മരണപ്പെട്ടു.
പൂര്‍ണ ഗര്‍ഭിണിയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ മാതാവുമായ യുവതിയുടെ ദാരുണ മരണം കാഞ്ഞങ്ങാട് കടപ്പുറം-ബാവാനഗര്‍ പ്രദേശത്തെ ഏറെ ദു:ഖത്തിലാഴ്ത്തിയിട്ടുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment