Latest News

ഗൃഹനാഥന്‍ അടിയേറ്റ് മരിച്ച നിലയില്‍: സഹോദരി പുത്രന്‍ പിടിയില്‍


നീലേശ്വരം: സഹോദരിയുടെ മകന്റെ അടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു. പരപ്പ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപം താമസക്കുന്ന കിണാവൂര്‍ മുഹമ്മദ് (63) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദിന്റെ സഹോദരിയുടെ മകന്‍ റഷീദിനെ പോലീസ് പിടികൂടി. [malabarflash.com]

ശനിയാഴ്ച ഉച്ചയോടെയാണു ക്ലായിക്കോടെ സ്വന്തം പറമ്പില്‍ ജോലി ചെയ്യുകയായിരുന്ന മുഹമ്മദിനെ പരുക്കേറ്റു രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാണിച്ചു ബന്ധുക്കള്‍ വെള്ളരിക്കുണ്ട് പോലിസില്‍ പരാതി നല്‍കി. പറമ്പില്‍ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹവുമായി സ്ഥലം സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് സഹോദരി പുത്രന്‍ വഴക്കിട്ടിരുന്നുവത്രേ. ഇതേത്തുടര്‍ന്നു അടിച്ചു പരുക്കേല്‍പ്പിച്ചതാണെന്നാണു  പറയുന്നു.

വിവരമറിഞ്ഞ് വെള്ളരിക്കുണ്ട് സി ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഞായറാഴ്ച രാവിലെ മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോകുമെന്ന് പോലീസ് പറഞ്ഞു. പോലിസ് കേസെടുത്ത് അന്വേഷിച്ചു വരുന്നു.

ഭാര്യ: ഖദീജ. മക്കള്‍: ഫൈസല്‍, നജ്മ. മരുമകന്‍ മുനീര്‍.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.