ഇസ്ലാമാബാദ്: കറാച്ചിയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പാക്കിസ്ഥാന് എയര്‍ലൈന്‍സ് വിമാനത്തില്‍ ഏഴു പേര് നിന്നു കൊണ്ട് യാത്ര ചെയ്തതായി റിപ്പോര്‍ട്ട്. കറാച്ചിയില്‍ നിന്ന് മദീനയിലേക്ക് പറന്ന പാക്കിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ വിമാനത്തില്‍ ജനുവരി 20 നാണ് സംഭവം ഉണ്ടായത്.
409 യാത്രക്കാരെ ഉള്‍ക്കൊള്ളാവുന്ന വിമാനത്തില്‍ ജനുവരി 20 ന് 416 പേര് കയ്യെഴുത്തുള്ള ബോര്‍ഡിങ് പാസുമായി യാത്ര ചെയ്തതായാണ് പാക്കിസ്ഥാനിലെ ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുരുതര സുരക്ഷാ വീഴ്ചയില്‍ പാക്കിസ്ഥാന് എയര്‍ലൈന്‍സ് അന്വേഷണം ആരംഭിച്ചു. മൂന്ന് മണിക്കൂറാണ് ഇവര്‍ നിന്നുകൊണ്ട് ആകാശത്ത് പറന്നത്.
ഓക്സിജന്‍ മാസ്കുകള്‍ ഉള്‍പ്പെടെ ഒരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് ഏഴുപേര്‍ യാത്ര ചെയ്തത്. എന്നിരിക്കെ യാത്രയില്‍ ഇത് അറിഞ്ഞില്ലെന്നും ടേക്ക് ഓഫിനു ശേഷമാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്നും പൈലറ്റ് വ്യക്തമാക്കിയതായാണ് വിവരം.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment