ഹൈദരാബാദ്: മൊബൈല്‍ ഫോണില്‍ ലാന്‍ഡ് ലൈന്‍ കണക്ഷനും ലഭിക്കുന്ന തരത്തിലുള്ള സംവിധാനവുമായി ബിഎസ്എന്‍എല്‍. പ്രത്യേക മൊബൈല്‍ ആപ്പ് അധിഷ്ടിത സംവിധാനമാണ് ബിഎസ്എന്‍എല്‍ കൊണ്ടുവരുന്നത്.[www.malabarflash.com]
ലിമിറ്റഡ് ഫിക്‌സഡ് മെബൈല്‍ ടെലിഫോണി(എല്‍എഫ്എംടി) എന്ന സാങ്കേതിക വിദ്യയാണ് ബിഎസ്എന്‍എല്‍. അവതരിപ്പിക്കുന്നത്.
ഇതിലൂടെ ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ലാന്‍ഡ് ലൈനിലേക്ക് വരുന്ന കോളുകള്‍ എടുക്കാനും ലാന്‍ഡ് ലൈന്‍ കോളുകള്‍ ചെയ്യാനും സാധിക്കും.
എന്നാല്‍ ഇതിനായി മൊബൈല്‍ ഫോണ്‍ ഉപയോക്താവ് പ്രത്യേക പണം മുടക്കേണ്ടതില്ല എന്ന പ്രത്യേകതയുണ്ട്. മൊബൈല്‍ ഫോണിനെ കോഡ്‌ലെസ് ലാന്‍ഡ്‌ലൈന്‍ എക്‌സ്റ്റന്‍ഷന്‍ ആക്കി മാറ്റുന്ന സംവിധാനമാണ് ഇത്.
ബ്രോഡ്ബാന്‍ഡ് കണക്ഷനുള്ള ലാന്‍ഡ് ലൈന്‍ ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ സൗകര്യം ലഭിക്കൂ. ഈ സൗകര്യത്തിനായി പ്രത്യേക നമ്പര്‍ ഉപയോക്താവിന് അനുവദിക്കും. സിയോപര്‍, ബിഎസ്എന്‍എല്‍ സിപ് എന്നീ ആപ്പുകളിലേതെങ്കിലും ഒന്ന് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. അതേസമയം ഈ ആപ്പുകള്‍ വഴി കോള്‍ വിളിക്കുന്നതിന് മിനിറ്റിന് ഒരുരുപ എന്ന നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്.
ബിഎസ്എന്‍എല്ലിന് പുറത്തുള്ള നെറ്റ് വര്‍ക്കിലേക്ക് വിളിക്കാന്‍ 1.20 രുപ നല്‍കണം. എന്നാല്‍ രാജ്യത്ത് ഹൈദരാബാദില്‍ മാത്രമാണ് പദ്ധതി നടപ്പിലാക്കുക.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment