മലപ്പുറം: തെങ്ങിന്‍തോപ്പിലെ അടിക്കാട് കത്തിക്കുന്നതിനിടെ തീപടര്‍ന്ന് ഉടമസ്ഥന്‍ വെന്തുമരിച്ചു. മലപ്പുറം മേല്‍മുറി ചുങ്കം കളത്തില്‍ത്തൊടിയിലെ സി.കെ. മുഹമ്മദാണ്(55) മരിച്ചത്. ഞായറാഴ്ച രാവിലെ 11.30നാണ് സംഭവം.[www.malabarflash.com]
വീടിന് സമീപമുള്ള തെങ്ങിന്‍തോപ്പ് കാടുമൂടിയതിനാല്‍ ഇത് കരിച്ചുകളയുന്നതിനായി തീയിടുകയായിരുന്നു. ഉയര്‍ന്ന പ്രദേശമായതിനാല്‍ ചൂടും കാറ്റും കൂടിയതോടെ തീ കത്തിപ്പടരുന്നത് നിയന്ത്രിക്കാനായില്ല.
തീയണയ്ക്കാനുള്ള ശ്രമത്തിനിടെ പുകശ്വസിച്ച് മുഹമ്മദ് കുഴഞ്ഞുവീണു. ഉണങ്ങിനില്‍ക്കുന്ന അടിക്കാടിന് ഇടയിലേക്ക് വീണതിനാല്‍ ശരീരമാസകലം പൊള്ളലേറ്റാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
സമീപത്ത് മറ്റാരുമില്ലാതിരുന്നതിനാല്‍ അപകടം സംഭവിച്ചത് അറിയാന്‍ വൈകി. തെങ്ങിന്‍തോപ്പിന്റെ മറുവശത്ത് ഭാര്യ ബിയ്യുമ്മയുണ്ടായിരുന്നെങ്കിലും മരണം സംഭവിച്ചശേഷമാണ് ഇവര്‍ സമീപത്ത് എത്തിയത്.
മുഹമ്മദിനെ കാണാതായപ്പോള്‍ നടത്തിയ തിരച്ചിലില്‍ തെങ്ങിന്‍ചുവട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. സമീപവാസികളെ വിളിച്ചുവരുത്തി മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മക്കള്‍: ഷഹീദ്, ഷറഫുന്നീസ മരുമക്കള്‍: ഷഹറുബ, ഹഫീസ് (ഒമാന്‍). സഹോദരങ്ങള്‍: അബ്ദു, ഖദീജ.

Keywords: Malappuram News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment