Latest News

അമ്മായിയമ്മയെ മരുമകന്‍ ഉലക്കകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി

ഏറ്റുമാനൂര്‍: ഉറങ്ങിക്കിടന്ന അമ്മായിയമ്മയെ ഉലക്കകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ മരുമകന്‍ അറസ്റ്റില്‍. സ്വത്തിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണു കൊലപാതകമെന്നു പോലീസ് പറഞ്ഞു.[www.malabarflash.com]

കൈപ്പുഴ മേക്കാവ് ക്ഷേത്രത്തിനു സമീപം അംബികാവിലാസം ഹരിജന്‍ കോളനിയില്‍ ശ്യാമള (55)യാണു കൊല്ലപ്പെട്ടത്.
മരുമകന്‍ കരിപ്പൂത്തട്ട് അത്താഴപ്പാടം വീട്ടില്‍ നിഷാദിനെ (34) പോലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വിദേശത്തു ജോലി ചെയ്യുകയായിരുന്ന ശ്യാമള രണ്ടാഴ്ച മുന്‍പാണു നാട്ടിലെത്തിയത്. വീട് പുതുക്കിപ്പണിയുന്ന ജോലികള്‍ നടന്നിരുന്നതിനാല്‍, മകള്‍ സുനിയും മരുമകന്‍ നിഷാദും ഇവര്‍ക്കൊപ്പം വീട്ടിലുണ്ടായിരുന്നു.

പോലീസ് പറയുന്നത്: ശനിയാഴ്ച രാത്രിയില്‍ ശ്യാമളയും മരുമകന്‍ നിഷാദും തമ്മില്‍ തര്‍ക്കമുണ്ടായി. ജോലിചെയ്യാതെ കറങ്ങി നടക്കുന്ന നിഷാദിനെ ശ്യാമള ഉപദേശിച്ചിരുന്നു.വീടിന്റെ ഹാളിലാണു ശ്യാമള കിടന്നുറങ്ങിയിരുന്നത്. രാവിലെ എഴുന്നേറ്റു വന്ന നിഷാദ് അടുക്കളയില്‍നിന്ന് ഉലക്കയുമായെത്തി ശ്യാമളയുടെ തലയ്ക്കടിക്കുകയായിരുന്നു. ആദ്യത്തെ അടിയില്‍ തന്നെ അബോധാവസ്ഥയിലായി. പിന്നീടു രണ്ടു തവണകൂടി അടിച്ചു. തുടര്‍ന്ന് അയല്‍ വീടുകളിലെത്തി തന്നെയും അമ്മായിയമ്മയെയും താഴത്തങ്ങാടിയില്‍ നിന്നുള്ള ഗുണ്ടാസംഘം ആക്രമിച്ചതായും രക്ഷിക്കണമെന്നും അഭ്യര്‍ഥിച്ചു. 

നാട്ടുകാര്‍ എത്തി ശ്യാമളയെ ഓട്ടോയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ശ്യാമള മരിച്ചെന്നു മനസ്സിലായതോടെ നിഷാദ് സംഭവ സ്ഥലത്തുനിന്നു രക്ഷപെട്ടു. മെഡിക്കല്‍ കോളജ് ഭാഗത്തുനിന്നു പ്രതിയെ പിന്നീടു പോലീസ് സംഘം അറസ്റ്റ് ചെയ്തു. വധശ്രമം അടക്കമുള്ള കേസുകളി!ല്‍ പ്രതിയായ നിഷാദിനെ ഗുണ്ടാ ലിസ്റ്റില്‍ പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് അറസ്റ്റിലായത്.

ശ്യാമളയുടെ മകന്‍ ശ്യാം (32) അടിപിടി, മോഷണം, കഞ്ചാവ് കേസുകളില്‍പെട്ടു ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്. ഡിവൈഎസ്പി ഗിരീഷ് പി.സാരഥി, സിഐ: എം.ജെ.മാര്‍ട്ടിന്‍, എസ്‌ഐ: എം.ജെ.അരുണ്‍, എസ്‌ഐ: കെ.ആര്‍.പ്രശാന്ത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.