മനാമ: ബഹ്‌റൈനില്‍ കാസര്‍കോട് സ്വദേശിയായ യുവാവിനെ കടല്‍ തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് സ്വദേശി പുനീത് സി ശിവരാമ (27)യെയാണ് സിത്ര പ്രവിശ്യയിലുള്ള കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടത്.[www.malabarflash.com]
ആറുവര്‍ഷമായി ഇയാള്‍ ബഹ്‌റൈന്‍ പ്രവാസിയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി റിഫ ബു അഹമ്മദ് റോളിങ് ഷട്ടറില്‍ ഫിറ്ററായി ജോലി നോക്കുകയാണ്. രണ്ടു ദിവസമായി ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നെന്ന് കൂട്ടുകാര്‍ പറഞ്ഞു.
രണ്ടു ദിവസമായി നാട്ടിലും ഇയാള്‍ ബന്ധപ്പെട്ടിരുന്നില്ല. ഈയടുത്ത് വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment