Latest News

വാഹനാപകടത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു

കണ്ണൂര്‍: തലശ്ശേരി പുന്നോല്‍ ഉസ്സന്‍മൊട്ടക്കടുത്ത് വെച്ച് സ്‌കൂട്ടറില്‍ ബസ്സിടിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു. സൈദാര്‍ പള്ളിയിലെ ന്യൂ ഫാഷന്‍ ഹെയര്‍ കട്ടിംഗ് സലൂണിലെ പുന്നോല്‍ പരിമഠത്തെ സെനിം പാലസില്‍ ഫിറോസാ(38)ണ് മരിച്ചത്. [www.malabarflash.com]

വ്യാഴാഴ്ച രാവിലെ ഏഴര മണിയോടെയാണ് സംഭവം.
ഫിറോസ് സ്‌കൂട്ടറില്‍ വരുമ്പോള്‍ മാഹി കോ-ഓപ്പ് ബസ് ഇടിക്കുകയാണുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഫിറോസിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. 

കെ അലി-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ: മുബീന. മക്കള്‍: ഫര്‍സാന്‍, ഫര്‍വ്വീല്‍, ഫുഹാദ്, ഫിദ്മറിയ. സഹോദരങ്ങള്‍: സുഹൈബ്, സജാദ് (ഇരുവരും ഷാര്‍ജ), സൗദ, സമീറ, സഫീറ. 

ആദരസൂചകമായി സൈദാര്‍ പള്ളിയില്‍ വ്യാപാരികള്‍ ഹര്‍ത്താലാചരിച്ചു.


Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.