ചെറുപുഴ: ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ നഴ്‌സിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.[www.malabarflash.com]
പുളിങ്ങോത്തെ കല്ലറയ്ക്കല്‍ ടൈറ്റസിന്റെയും സാലിയുടെയും മകള്‍ പവിത (26) ആണ് മരിച്ചത്. കണ്ണൂര്‍ പള്ളിക്കുന്നിലെ ഐക്കരമറ്റം ബിപിന്റെ ഭാര്യയാണ്.
ബുധനാഴ്ച രാവിലെ പത്ത് മണിയോടെ ഭര്‍തൃഗൃഹത്തിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെന്ന് പവിതയുടെ വീട്ടില്‍ വിളിച്ചറിയിക്കുകയായിരുന്നു.
കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ കൊണ്ടുവന്ന പവിതയുടെ മൃതദേഹം ബന്ധുക്കള്‍ എത്തുന്നതിന് മുമ്പേ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റിയെന്നും മൃതദേഹത്തിന്റെ കഴുത്തില്‍ പാടുകള്‍ ഉണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.
കണ്ണൂര്‍ പോലീസില്‍ പരാതി നല്‍കി. ആര്‍ക്കിടെക്കായ ബിപിനും ധനലക്ഷ്മി ആശുപത്രിയിലെ നഴ്‌സായ പവിതയും അഞ്ച് മാസം മുമ്പ് സ്‌നേഹിച്ച് വിവാഹിതരാവുകയായിരുന്നു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment