ബെംഗളൂരു: വിമാനത്താവളത്തിലേക്ക് വ്യാജ ബോംബ് സന്ദേശം അയച്ചതിന്റെ പേരില്‍ മലയാളികളായ കമിതാക്കളെ ബംഗലുരു അന്താരാഷ്ട്ര വിമാനത്താവള പോലീസ് അറസ്റ്റ് ചെയ്തു. ബംഗളുരു- കൊച്ചി എയര്‍ ഏഷ്യ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു കെംപഗൗഡ വിമാനത്താവളത്തിലേക്ക് വന്ന ഫോണ്‍സന്ദേശം. ഭീഷണിയെ തുടര്‍ന്ന് ആറ് മണിക്കൂറാണ് വിമാനം വൈകിയത്. [www.malabarflash.com]
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മലയാളികളായ നേഹ ഗോപിനാഥന്, അര്ജുന് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. 180 യാത്രക്കാരും നേരത്തേ എത്തിയിരുന്നെങ്കിലും ഇരുവരും വൈകിയാണ് വിമാനത്താവളത്തിലെത്തിയത്. ഇതിനുമുമ്പ് പലതവണ ഇരുവരും വിമാനത്താവള അധികൃതരെ ഫോണില്‍ ബന്ധപ്പെടുന്നുണ്ടായിരുന്നു. തങ്ങള്‍ക്ക് സമയത്തിന് ടാക്സി കിട്ടിയില്ലെന്നും വിമാനം വൈകുമോ എന്നറിയാനും വേണ്ടിയാണ് ഇരുവരും വിളിച്ചതെന്ന് പോലീസ് പറഞ്ഞു.
എന്നാല്‍ കമിതാക്കളല്ല വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചതെന്നാണ് വിവരം. ഇവരുടെ ബന്ധുവായ ആരോ ആണ് ഫോണ്‍ സന്ദേശം അയച്ചതെന്നാണ് പോലീസ് പറഞ്ഞു. കൊച്ചിയില്‍ നിന്നാണ് വിമാനത്തില്‍ ബോംബ് ഉണ്ടെന്ന് പറഞ്ഞ സന്ദേശം വന്നത്. കമിതാക്കള്‍ വിളിച്ചു പറഞ്ഞത് അനുസരിച്ചാണ് കൊച്ചിയില്‍ നിന്നും സന്ദേശം വന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പോലീസ് പരിശോധന നടത്തിയെങ്കിലും യാതൊന്നും കണ്ടെത്താന്‍ കഴിയാഞ്ഞതിനെ തുടര്‍ന്നാണ് ബോംബ് ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞത്.
വ്യാഴാഴ്ച്ച തങ്ങളുടെ വിവാഹ നിശ്ചയമാണെന്നും വൈകുമെന്ന ഭയം ഉണ്ടായിരുന്നെന്നും കമിതാക്കള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. രാത്രി 8.45നു പുറപ്പെടേണ്ട വിമാനം പുലര്‍ച്ചെ 3.30ഓടെ മാത്രമാണ് ബംഗലൂരുവില്‍ നിന്നും പുറപ്പെട്ടത്. വിവാഹനിശ്ചയത്തിന് എത്താന്‍ കഴിയില്ലെന്ന് കണ്ട ഇരുവരും ഒരു ബന്ധുവിനെ വിളിച്ചു പറയുകയും അയാളാണ് വ്യാജ ബോംബ് ഭീഷണിയുടെ തിരക്കഥ രചിച്ചതെന്നുമാണ് പോലീസ് ഭാഷ്യം.
എന്നാല്‍ ആരാണ് ഇതിനു പിന്നിലെന്ന് കമിതാക്കള്‍ പറഞ്ഞിട്ടില്ല. പോലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്. അന്വേഷണത്തിനായി കൊച്ചിയിലേക്ക് വരുന്നത് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് ബംഗലൂരു പോലീസ് ആലോചിക്കുന്നുണ്ട്. പോലീസ് സ്റ്റേഷനില്‍ കുടുങ്ങിയ ഇരുവരുടേയും വിവാഹനിശ്ചയം മുടങ്ങിയതായാണ് വിവരം.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment