പെരിയാട്ടടുക്കം: മുനിക്കല്‍ കാട്ടിയടുക്കത്തെ പക്കീരന്റെ ഭാര്യ ദേവകിയെ കൊലപ്പെടുത്തിയത ് അവിഹിതം പിടികൂടിയ പകതീര്‍ക്കാനാണെന്ന് സൂചന. [www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ദേവകിയുടെ അടുത്ത ബന്ധുവായ ഒരു സ്ത്രീയും ഒരു പ്രമുഖ കാര്‍ കമ്പനിയുടെ ഷോറൂം സൂപ്പര്‍വൈസറുമായ യുവാവും തമ്മിലുള്ള അവിഹിതം ദേവകി കണ്ടിരുന്നു. ഇത് പുറത്ത് പറഞ്ഞാലുണ്ടാകുന്ന ഭവിഷത്ത് ഓര്‍ത്ത് കൊണ്ട് സ്ത്രീയും കാമുകനും ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയത് എന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
ദേവകിയുടെ നഖത്തിനിടയില്‍ നിന്നും പായയില്‍ നിന്നും കിട്ടിയ 5 മുടിയിഴകളില്‍ മൂന്നെണ്ണം ദേവകിയുടെയും മറ്റു രണ്ടെണ്ണം കാര്‍ കമ്പനിയുടെ ഷോറൂം സൂപ്പര്‍വൈസറുമായ യുവാവിന്റെതാണെന്നും തെളിഞ്ഞിട്ടുണ്ട്. ഇത് സ്ഥിരീകരണം ഉറപ്പാക്കാന്‍ വീണ്ടും തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ അന്തിമ റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞാലുടന്‍ അറസ്റ്റ് നടക്കുമെന്നാണ് അറിയുന്നത്.
കൊലപാതകത്തില്‍ ഇവര്‍ക്ക് പുറമേ മറ്റൊരാള്‍ക്കു കൂടി ബന്ധമുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്.യുവതിയെയും സംശയത്തിലുള്ള മറ്റൊരാളെയും മാപ്പ് സാക്ഷിയാക്കിക്കൊണ്ട് അയല്‍വാസിയെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ജനുവരി 13 ന് പുലര്‍ച്ചെയാണ് ദേവകി തനിച്ച് താമസിക്കുന്ന വീട്ടിനകത്ത് കൊലചെയ്യപ്പെട്ടത്.മകനും കല്‍പ്പണിക്കാരനുമായ ശ്രീധരനാണ് മൃതദേഹം ആദ്യം കണ്ടത്. വൈകീട്ട് അമ്മയെ കാണാന്‍ വീട്ടില്‍ എത്തിയ ശ്രീധരന്‍ ഏറെ നേരം വിളിച്ചിട്ടും മറുപടി കിട്ടാത്തതിനാല്‍ അയല്‍ വീട്ടിലും ചെന്ന് അന്വേഷിച്ചിരുന്നു.എന്നാല്‍ അവരും കണ്ടില്ലെന്ന് പറഞ്ഞപ്പോള്‍ വാതില്‍ തുറന്ന് അകത്ത് കയറിയപ്പോഴാണ് അമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിതെന്നാണ് ഇദ്ദേഹം അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്.
തനിച്ച് താമസിക്കുന്ന ദേവകിക്ക് എല്ലാ ദിവസവും രാവിലെ ഭക്ഷണം കൊണ്ടു വന്നിരുന്നത് ശ്രീധരനോ അല്ലെങ്കില്‍ ഭാര്യയോ ആയിരുന്നു.സംഭവ ദിവസം ജോലിത്തിരക്കായിരുന്നതിനാല്‍ ഭക്ഷണം നല്‍കിയിരുന്നില്ല. അതു കൊണ്ടാണ് അമ്മ കൊലചെയ്യപ്പെട്ടത് അറിയാന്‍ വൈകിയിതെന്ന് ശ്രീധരന്‍ മൊഴി നല്‍കിയിട്ടുണ്ട്.
കൊലപാതകം സംബന്ധിച്ച് ഏറെ ദുരൂഹതകള്‍ നിലനില്‍ക്കുന്നതിനിടയിലാണ് പോലീസിന് കൊലപാതകം സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചത്.
നേരത്തേ അയല്‍വാസികളായ പലരെയും അന്യദേശത്തൊഴിലാളികളെയും നാട്ടുകാരും പോലീസും സംശയിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി പേരെ അന്വേഷണസംഘം ചോദ്യം ചെയ്യുകയുണ്ടായി.ഒടുവില്‍ മകന്‍ ശ്രീധരനെയും ഭാര്യയെയും ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയതാണ് കൊലപാതകത്തെക്കുറിച്ചുള്ള സൂചനകള്‍ കിട്ടിയത്.
പോലീസ് പ്രതിയാണെന്ന് ഏതാണ്ട് സ്ഥിതീകരീച്ച കാര്‍ ഷോറൂം സൂപ്പര്‍വൈസറും കാമുകിയും ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകത്തില്‍ ദേവകിയുടെ അടുത്ത ബന്ധുവിന് തന്ത്രപൂര്‍വ്വം ഇതില്‍ പങ്കാളിയാക്കുകയായിരുന്നു.
കേസിന് കൃത്യമായ തെളിവും സാക്ഷികളും ഇല്ലാത്തതിനാലാണ് യുവതിയെയും അടുത്ത ബന്ധുവിനെയും മാപ്പ് സാക്ഷിയാക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നത്.ഇത് സംബന്ധിച്ച് വിദഗ്ദരുടെ നിയമോപദേശം അന്വേഷണ സംഘം തേടിയിട്ടുണ്ട്.ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരും ക്രിമിനല്‍ കേസുകള്‍ തെളിയിക്കുന്നത്.വിദഗ്ദരായ പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങളും അന്വേഷണ സംഘം തേടിയിട്ടുണ്ട്.
ഇതിനിടയില്‍ കേസ് ക്രൈംബ്രാഞ്ചിന് വിടണം എന്ന ആവിശ്യം ഉയര്‍ന്നുവെങ്കിലും ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍ സി പി എം നേതാക്കളും ഈ ആവിശ്യം തള്ളുകയായിരുന്നു.ദേവകി കൊല്ലപ്പെട്ടിട്ട് ഒരു മാസം തികഞ്ഞിട്ടിട്ടും കൊലയാളികളെ കണ്ടെത്താന്‍ കഴിയാത്ത പോലീസിന്റെ നിലപാടില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ് .
ഇതിനിടയില്‍ സി പി എം നേതൃത്വത്തില്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപികരിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഒരാഴ്ച്ചയ്ക്കുള്ളില്‍ കേസില്‍ അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ ശകത്മായ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment