ബന്തടുക്ക: സന്ധ്യയായാല്‍ കോണ്‍ഗ്രസുകാര്‍ കാവിക്കുള്ളിലാകുന്നുവെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിദ കമാല്‍ ആരോപിച്ചു. ബന്തടുക്കയില്‍ സി.പി.എം. ബഹുജനകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.[www.malabarflash.com]
വോട്ടുചെയ്ത ജനങ്ങളെ കുറ്റിക്കോലില്‍ ബി.ജെ.പി.യുമായി കൂട്ടുകൂടി കോണ്‍ഗ്രസ് വഞ്ചിച്ചു. ഇന്നത്തെ കോണ്‍ഗ്രസുകാരുടെ അല്പത്വംകാണുമ്പോള്‍ കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തോട് ചേര്‍ന്നതില്‍ തെറ്റില്ല എന്ന് പൂര്‍ണ ബോധ്യമായി. ബി.ജെ.പി. ഭരണം രാജ്യത്തെ അസഹിഷ്ണുതയിലേക്ക് നയിച്ചു -ഷാഹിദ കമാല്‍ പറഞ്ഞു.
നോട്ട് പിന്‍വലിക്കാനുള്ള നിയന്ത്രണം എടുത്തുകളയുക, കേരളത്തിന് അര്‍ഹമായ റേഷന്‍ വിഹിതം പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചത്.
സി.പി.എം. ബേഡകം ഏരിയാ കമ്മിറ്റി അംഗം എ.കെ.ജോസ് അധ്യക്ഷതവഹിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഇ.പദ്മാവതി, സി.ബാലന്‍, ഓമന രാമചന്ദ്രന്‍, എന്‍.ടി.ലക്ഷ്മി, എം.അനന്തന്‍, ജയപുരം ദാമോദരന്‍, കെ.എന്‍.രാജന്‍, വി.കെ.അരവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment