തൃശ്ശൂര്‍: ബി.ജെ.പി പ്രവര്‍ത്തകന്‍ തൃശ്ശൂരില്‍ കുത്തേറ്റ് മരിച്ചു. നെട്ടിശ്ശേരി പൊറാടന്‍വീട്ടില്‍ ബാലന്റെ മകന്‍ നിര്‍മ്മല്‍ (20) ആണ് മരിച്ചത്.[www.malabarflash.com]
നിര്‍മ്മലിനൊപ്പം കുത്തേറ്റ നായരങ്ങാടി ചിറയന്‍കണ്ടത്ത് വീട്ടില്‍ ജോണിയുടെ മകന്‍ മിഥുന്‍ എന്ന് വിളിക്കുന്ന തോമസിനെ (29) ഗുരുതര പരിക്കുകളോടെ തൃശ്ശൂര്‍ അശ്വിനി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 11.15 ഓടെ മാവിന്‍ചുവട്ടില്‍വച്ചാണ് നിര്‍മ്മലിനും തോമസിനും കുത്തേറ്റത്. കോകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിനിടെ ആയിരുന്നു സംഭവം. അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. കൊലപാതകത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു. മണ്ണുത്തി പോലീസാണ് കേസ് അന്വേഷിക്കുന്നത്.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബി.ജെ.പി നേതൃത്വം ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അപ്രതീക്ഷിത ഹര്‍ത്താല്‍ ജനജീവിതത്തെ സാരമായി ബാധിക്കും. കൊലപാതകം നടന്ന മുക്കാട്ടുകരയില്‍ ഏറെനാളായി സി.പി.എം - ബി.ജെ.പി അസ്വാരസ്യം നിലനിന്നിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment