ഉദുമ: ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്കൂൾ രാജ്യാന്തര നിലവാരത്തിലാക്കാൻ സഹായ വാഗ്ദാനവുമായി നാട്ടുകാർ. 19 കോടി രൂപയുടെ വികസന പദ്ധതിയാണ് വിദ്യാലയ വികസന സെമിനാറിൽ അവതരിപ്പിച്ചത്.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് എം.എൽ എ ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിക്കുമെന്ന് കെ. കുഞ്ഞിരാമന് എം.എൽ.എ പറഞ്ഞു. ഇരുപതോളം വ്യക്തികൾ പതിനഞ്ചു ലക്ഷം രൂപ സെമിനാറിനിടെ വാഗ്ദാനം ചെയ്തു.
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത എഴുത്തുകാരനും ഓടക്കുഴൽ അവാർഡ് ജേതാവുമായ പ്രൊഫ.എം.എ റഹിമാൻ ഒരു മാസത്തെ പെൻഷൻ തുക സ്കൂളിന്റെ വികസനത്തി നായി നൽകുമെന്ന് വാഗ്ദാനം ചെയ്തു.1977 ലെ എസ്.എസ്.എൽ.സി ബാച്ച് ഓർമ്മക്കൂട്ടായ്മ സ്കൂളിന്റെ പ്രധാന ഗേറ്റ് നവീകരണത്തിന് മൂന്നു ലക്ഷം രൂപ നൽകാമെന്ന് ഏറ്റു .78- 79 എസ്.എസ്.എൽ.സി ബാച്ച് സ്കൂളിൽ സൗന്ദര്യവൽക്കരണം നടത്തും.
വിദ്യാലയത്തിൽ സൗണ്ട് സിസ്റ്റം, ക്ലാസ് റൂം നവീകരണം എന്നിവക്ക് ആവശ്യമായ രണ്ടു ലക്ഷം രൂപ നൽകുന്നത് ഇതേ സ്കൂളിലെ സ്റ്റാഫ് കൗൺസിലാണ്. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി പാലക്കുന്നിലെ ഗോപാലന്റെ സ്മരണക്കായി ഭാര്യ പാലക്കുന്ന് ഹോട്ടൽ ബേക്കൽ പാലസ് എം.ഡി മല്ലിക ഗോപാലൻ അമ്പതിനായിരം രൂപ വാഗ്ദാനം ചെയ്തു.
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ മാധ്യമ പ്രവർത്തകരും സഹായം നൽകാമെന്ന് ഏറ്റു .
സെമിനാര്‍ കെ. കുഞ്ഞിരാമന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ കെ.വി.അഷറഫ് സ്വാഗതം പറഞ്ഞു.
പദ്ധതി പ്രകാശനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുഫൈജ അബൂബക്കർ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ചന്ദ്രന് കൊക്കാല്‍ ഏറ്റുവാങ്ങി.
ഓടക്കുഴല്‍ അവാര്‍ഡ് ജേതാവ് എം.എ റഹിമാനെ ചടങ്ങില്‍ ആദരിച്ചു.കെ.കുഞ്ഞിരാമൻ എം.എൽ എ .ഉപഹാരം നൽകി. വികസന പദ്ധതി ഹെഡ്മാസ്റ്റര് എം.കെ വിജയ കുമാര്‍ വിശദീകരിച്ചു.
മുൻ എം.എൽ.എ കെ.വി.കുഞ്ഞിരാമൻ, ഉദുമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. സന്തോഷ് കുമാര്‍, സൈനബ അബൂബക്കർ , പഞ്ചായത്ത് മെമ്പര്‍മാരായ , രജിത അശോകന്, ചന്ദ്രന് നാലാം വാതുക്കല്, എസ്.എം.ഡി.സി ചെയര്മാന് പി.ആര് ഗംഗാധരന്, കെ.എ ഗഫൂർ മാസ്റ്റർ, സീനിയര്‍ അസി. പി.വി ജയന്തി, സ്റ്റാഫ് സെക്രട്ടറി പി.വി വിനോദ് കുമാര്‍ പ്രസംഗിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment