Latest News

പാകിസ്താനിലെ ആരാധനാലയത്തില്‍ ഐഎസ് ചാവേറാക്രമണം; മരണം നൂറ് കവിഞ്ഞു

കറാച്ചി: പാകിസ്താനിലെ ആരാധനാലയത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ചാവേര്‍ ആക്രമണം. 100 പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും 'കറാച്ചി പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു.[www.malabarflash.com]

സിന്ധ് പ്രവിശ്യയിലെ ലാല്‍ ഷബാസ് കലന്ദര്‍ സുഫി ദേവാലയത്തിലാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി ഐ.എസ്‌.ഐ.എല്‍. ( ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്റ് ) അമാഖ് എന്ന വെബ്‌സൈറ്റിലൂടെ അറിയിച്ചു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ - ആരാധനാലയത്തിന്റെ പ്രധാന കവാടത്തിലൂടെ പ്രവേശിച്ച അക്രമി, ആള്‍ക്കൂട്ടത്തിലേക്ക് ഗ്രനേഡ് എറിയുകയും പിന്നാലെ സ്വയം പൊട്ടിത്തെറിക്കുകയുമായിരുന്നു.

പ്രാര്‍ഥനയ്ക്കായി നിരവധി പേര്‍ എത്തിച്ചേര്‍ന്നിരുന്നു എന്നും വലിയ സ്‌ഫോടനമാണ് നടന്നതെന്നും സിന്ധ് പ്രവിശ്യയിലെ ആരോഗ്യമന്ത്രി അന്താരാഷ്ട്ര മാധ്യമത്തോട് പറഞ്ഞു. ഇത്രയും വലിയ ദുരന്തത്തെ നേരിടാനുള്ള വൈദ്യസംവിധാനങ്ങള്‍ പ്രദേശത്ത് ഇല്ല എന്നും പ്രാഥമിക വൈദ്യസഹായം നല്‍കിയ ശേഷം 70 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് ആളുകളെ എത്തിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.


Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.