Latest News

ആലൂർ നുസ്രത്തുൽ ഇസ്ലാം സംഘം ചരിത്ര പുസ്തകമിറക്കും

ഷാർജ: ആലൂർ ഹൈദ്രോസ് ജുമാമസ്ജിദ് കമ്മിറ്റിയുടെ ഗൾഫിലെ പോഷക സംഘടനയായ നുസ്രത്തുൽ ഇസ്ലാം സംഘത്തിന്റെ കഴിഞ്ഞ നാല് പതിറ്റാണ്ടുകാലത്തെ ചരിത്രം വിവരിക്കുന്ന പുസ്തകം പ്രസിദ്ധീകരിക്കാൻ ആലൂർ നുസ്രത്തുൽ ഇസ്ലാം സംഘം യു.എ.ഇ കമ്മിറ്റി തിരുമാനിച്ചു.[www.malabarflash.com]

"അൽ അൻസാർ " എന്ന പേരിൽ നാടിന്റെ വികസനത്തിനും ജീവകാരുണ്യ, സാമൂഹ്യ വിദ്യാഭ്യാസ രംഗങ്ങളിലും യു.എ.ഇ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘടനയാണ് പുസ്തകമിറക്കുക.

അടുത്ത മാസം നാട്ടിലും തുടർന്ന് യു.എ.ഇ ലും പുസ്തകം പ്രകാശനം ചെയ്യും നടത്തിപ്പിനായി എ.ടി.മുഹമ്മദ് ചെയർമാനും എ.എം കബീർ കൺവീനറായും മൊയ്തീൻ എ.എം, എ.ടി.മുഹമ്മദ് റഫീഖ്, അബ്ദുള്ള ആലൂർ, അബ്ദുൾ ഗഫൂർ എ.ടി, അബ്ദുൾ ഖാദർ എ.ടി, റഫീഖ് വാടൽ, മുനീർ എ.എം,ബഷീർ ബി.എ, താജുദ്ധീൻ എ.ടി, ജലാൽ ടി.കെ, സിദ്ധീഖ് എ.എം, ആസിഫ് മീത്തൽ, താജുദ്ധീൻ ആദൂർ, അശ്രഫ് കോളോട്ട്, ഷാഫി എ.ആർ എന്നിവരടങ്ങുന്ന വിപുലമായ സ്വഗത സംഘം രൂപീകരിച്ചു


Keywords:Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.