ശ്രീകണ്ഠാപുരം: വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് നാലുമാസം മുന്‍പ് ബസ് ഡ്രൈവറുമായി പ്രണയ വിവാഹിതയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.[www.malabarflash.com]
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
174ാം വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തത്.മരണത്തിനു മുമ്പ് യുവതി എഴുതിയതെന്നു കരുതുന്ന രണ്ട് ആത്മഹത്യാക്കുറിപ്പുകളും യുവതിയുടെ സ്വകാര്യ ഡയറിയും കണ്ടെടുത്തിട്ടുണ്ട്.'ആരെയും കുറ്റപ്പെടുത്തുന്നില്ല, തെറ്റ് പറ്റിയത് എനിക്കാണ്' എന്നു തുടങ്ങുന്ന കുറിപ്പില്‍ ജീവിതത്തില്‍ സകല പ്രതീക്ഷ നശിച്ച ഒരാളുടെ അവസ്ഥ വെളിവാക്കുന്നതായിരുന്നു. ഒരു കുറിപ്പ് ആന്‍മേരിയുടെ മാതാവിനും മറ്റൊന്ന് ഭര്‍ത്താവിനും ഉള്ളതായിരുന്നു. ഡയറിക്കുറുപ്പിലും ഇത്തരം പരാമര്‍ശങ്ങള്‍ തന്നെയായിരുന്നു. ഇവ എഴുതിയത് ആന്‍മരിയയുടെ സ്വന്തം കൈപ്പടയിലാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
ഇതിലെ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്ന് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാല്‍ പറഞ്ഞു.കഴിഞ്ഞദിവസം പോലീസ് ആന്‍മരിയയുടെ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. തളിപ്പറമ്പ് ഡി.വൈ.എസ്.പി കെവി വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം കുടിയാന്‍മല എസ് ഐ വിപിന്‍ കുമാറാണ് സ്വകാര്യ ബസ് ഡ്രൈവര്‍ പൂപ്പറമ്പ് സ്വദേശി സുബിനിനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തത്.
ചോദ്യംചെയ്തതില്‍ നിന്നും പീഡനത്തിന്റെയോ ആത്മഹത്യാപ്രേരണയുടെയോ തെളിവുകളൊന്നും ലഭ്യമായിട്ടില്ല. ഏറെകാലത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതയായ യുവതിക്ക് ഭര്‍തൃവീട്ടിലെ സാഹചര്യങ്ങള്‍ താന്‍ പ്രതീക്ഷിച്ചിരുന്നതില്‍ നിന്നും വിഭിന്നമായതില്‍ മനംനൊന്ത് ആത്മഹത്യയിലേക്ക് നയിച്ചതാകാന്‍ സാധ്യതയുള്ളതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനമെന്നും ഡിവൈഎസ്പി പറഞ്ഞു.പൈസക്കരി ദേവമാതാ കോളേജില്‍ ഒന്നാംവര്‍ഷ ബിഎ വിദ്യാര്‍ഥിനി ആയിരുന്നു ആന്‍മരിയ.
പ്രായപൂര്‍ത്തിയാകും മുന്‍പാണ് ബസ്ഡ്രൈവറായ സുബിനുമായി പ്രണയത്തിലാകുന്നതും വിവാഹിതയായതുമെന്നാണ് റിപ്പോര്‍ട്ട്. വിവാഹത്തിന് സമ്മതിക്കാതിരുന്നതിനാല്‍ വിവാഹശേഷം വീട്ടുകാരുമായി ആന്‍മരിയയ്ക്ക് ബന്ധമുണ്ടായിരുന്നില്ല.വിഷം കഴിച്ച് ആന്‍മരിയ ആശുപത്രിയിലായിട്ടും രണ്ടുദിവസം കഴിഞ്ഞാണ് തങ്ങളെ അറിയിച്ചതെന്നും ഭര്‍തൃവീട്ടിലെ പീഡനമാണ് മരണകാരണമെന്നും വീട്ടുകാര്‍ ആരോപിക്കുന്നു.
മകളുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മാതാവ് ആനി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സുബിനെ കസ്റ്റഡിയിലെടുത്തത്.ഇയാളുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. അതിനിടെ ആന്‍മരിയയുടെ കൂട്ടുകാരികളില്‍ നിന്നും പോലീസ് മൊഴി എടുത്തു.

No comments:
Post a Comment