Latest News

ഇ. അഹമ്മദിനെ കാണാൻ സോണിയ ഗാന്ധിയെ അനുവദിച്ചില്ല; ആശുപത്രിക്കു മുന്പിൽ പ്രതിഷേധം

ന്യൂഡൽഹി: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും ലോക്സഭാംഗവുമായ ഇ. അഹമ്മദിന്‍റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു.[www.malabarflash.com] 

ഇ. അഹമ്മദിന്‍റെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങൾ മറച്ചുവയ്ക്കുന്നതായി ആരോപണം. ഡൽഹി ആർഎംഎൽ ആശുപത്രിയിൽ എത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ. അഹമ്മദിനെ കാണാൻ അനുവദിച്ചില്ല. മക്കളെയോ അടുത്ത ബന്ധുക്കളെയോ പോലും ആശുപത്രിയിലെ ട്രോമാ കെയർ യൂണിറ്റിലേക്കു പ്രവേശിപ്പിക്കുന്നില്ലെന്നും വിവരമുണ്ട്.

കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇ. അഹമ്മദിനെ കാണാൻ ആശുപത്രിയിലെത്തി. ചൊവ്വാഴ്ച ബജറ്റ് സമ്മേളനത്തിനു മുന്നോടിയായുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെയാണ് പാർലമെന്‍റിന്‍റെ സെന്‍റർ ഹാളിൽ ഇ. അഹമ്മദ് കുഴഞ്ഞുവീണത്. ഉടൻ തന്നെ അദ്ദേഹത്തെ ഡൽഹിയിലെ രാംമനോഹർ ലോഹ്യ ആശുപത്രിയിലെ ട്രോമ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതമാണ് അദ്ദേഹത്തിനു ഉണ്ടായതെന്നു ഡോക്ടർമാർ അറിയിച്ചു. 


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.