പാലക്കാട്: സ്‌കൂളില്‍ തലകറങ്ങി വീണ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ അഞ്ചു മാസം ഗര്‍ഭിണി. മലമ്പുഴയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് പരിശോധനയില്‍ അഞ്ചു മാസം ഗര്‍ഭിണിയെന്നു കണ്ടെത്തിയത്.[www.nalabarflash.com]
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
സ്‌കൂളില്‍ തലകറങ്ങി വീണതിനെ തുടര്‍ന്നാണു വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപകരും സഹപാഠികളും ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, പരിശോധനാ റിപ്പോര്‍ട്ടു പുറത്തുവന്നപ്പോഴാണു കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് അറിയുന്നത്.
ആശുപത്രിയില്‍ നിന്ന് വിദഗ്ധ പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അദ്ധ്യാപകര്‍ സ്‌കൂളിലെ മറ്റ് അധികൃതരെയും വിവരമറിയിച്ചു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും അറിയിച്ചു. അവര്‍ പെണ്‍കുട്ടിയെ കൗണ്‍സിലിങ് നടത്തിയപ്പോഴാണു പീഡനവിവരം പുറത്തറിയുന്നത്.
തന്നെ ഭീഷണിപ്പെടുത്തി രണ്ടു വര്‍ഷമായി ഒരു യുവാവ് പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി വെളിപ്പെടുത്തി. പെണ്‍കുട്ടിയുടെ മൊഴിയെ തുടര്‍ന്ന് അകലമവാരം ഏലാക്ക് മൂപ്പന്‍ചോല ഇടക്കുളം വീട്ടില്‍ സുനിലി(30)നെ അറസ്റ്റ് ചെയ്തു. എഎസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment