തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ടു പ്രതികളെ ദൃക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞു.[www.malabarflash.com]
കേസിലെ മുഖ്യസൂത്രധാരനും തിരൂര്‍ തൃക്കണ്ടിയൂര്‍ സ്വദേശിയുമായ മഠത്തില്‍ നാരായണ(48)നെയും ഫൈസലിന്റെ വയറിന് കുത്തിയെന്നു പറയപ്പെടുന്ന തിരൂര്‍ കുട്ടിച്ചാത്തന്‍കാവില്‍ കുണ്ടില്‍ ബാബുവിന്റെ മകന്‍ ബിബി(26)നെയുമാണ് ദൃക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞത്. തിരൂര്‍ ജയിലില്‍ വ്യാഴാഴ്ച വൈകീട്ട് നാലോടെയായിരുന്നു തിരിച്ചറിയല്‍ പരേഡ്.
ഫൈസലിനെ വധിക്കുന്നത് നേരില്‍ കണ്ട ആറ് സാക്ഷികളും ബിബിനെ തിരിച്ചറിഞ്ഞു. കൃത്യം നടത്തുന്നതിനു മുമ്പ് പലതവണയായി കൊടിഞ്ഞിയിലെത്തിയ നാരായണനെ തലേദിവസം കൊലയാളിസംഘത്തോടൊപ്പം വിവിധ സ്ഥലങ്ങളില്‍ കണ്ടവരാണ് ഇയാളെ തിരിച്ചറിഞ്ഞത്.
സംഭവശേഷം ബിജെപി ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ കഴിയുകയായിരുന്ന നാരായണന്‍ മറ്റു കൂട്ടുപ്രതികള്‍ പിടിയിലായതോടെ കീഴടങ്ങുകയായിരുന്നു.
തെളിവെടുപ്പിന് പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകട്ടാന്‍ അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കും. മറ്റു പ്രതികളുടെ തെളിവെടുപ്പ് നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment