Latest News

ബഹ്‌റൈനില്‍ പുക ശ്വസിച്ച് ഇന്ത്യക്കാരനടക്കം മൂന്നു പേര്‍ മരിച്ചു

മനാമ: ബഹ്‌റൈനിലെ ജിദാഹഫ്‌സില്‍ ഇലെ ഒരു ഇന്ത്യക്കാരന്‍ അടക്കം മൂന്നു തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു.[www.malabarflash.com] 
ആന്ധ്രാ സ്വദേശി ബിനോദ് കുമാര്‍ പ്രസാദ് (35), പാക്കിസ്ഥാന്‍ സ്വദേശികളായ താഹിര്‍ ഫാറൂഖ് (37), ഹാജി മുഹമ്മദ് (28) എിവരാണ് മരിച്ച തൊഴിലാളികള്‍. മറ്റൊരു ഇന്ത്യന്‍ തൊഴിലാളി മന്തുകുമാര്‍ (29) ഗുരുതരമായ പരിക്കുകളോടെ സല്‍മാനിയ ആശുപത്രി വെന്റലേറ്ററില്‍ ചികിത്സയിലാണ്. പുക ശ്വസിച്ചതാണ് മരണകാരണമെന്ന് കരുതുന്നു.

ജിദ്ഹാഫ്‌സില്‍ ഒരു വെയര്‍ഹൗസില്‍ നാലു മുറികളിലായി 16 പേരാണ് താമസിച്ചിരുത്. രണ്ടു കസ്ട്രക്ഷന്‍ കമ്പനികളിലായി ജോലി ചെയ്തിരുന്ന ഇവര്‍ തിങ്കളാഴ്ച രാത്രി ആഹാരം കഴിച്ച് ഉറങ്ങാന്‍ കിടന്നതാണ്.

ഇലെ ഇവര്‍ ജോലിക്കു പോകാന്‍ നേരത്ത് ഒരു മുറിയില്‍ കിടന്നുറങ്ങിയവരെ മാത്രം കണ്ടില്ല. ഉടന്‍ ആ മുറി തുറു നോക്കിയപ്പോഴാണ് മൂന്നു പേരെയും മരിച്ചുകിടക്കുതായി കണ്ടത്. മുറിയില്‍ രൂക്ഷ ഗന്ധവുമുണ്ടായിരുന്നു. അടുത്തുതന്നെ ഒരു ഇലക്ട്രിക് ജനറേറ്റര്‍ ഓഫ് ആയി കിടക്കുന്നുണ്ടായിരുന്നു.

ഇതില്‍നിന്നുള്ള പുക ശ്വസിച്ചതാണ് മരണകാരണമെന്ന് കരുതുന്നു. ഉടന്‍ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പാരാമെഡിക്കല്‍ സ്റ്റാഫെത്തി മരണം സ്ഥിരീകരിച്ച് മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്കു മാറ്റി. മന്ദുകുമാറിന്റെ നില ഗുരുതരമായി തുടരുകയാണ്.

സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്കയക്കും.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.