Latest News

വാഹനാപകടത്തില്‍ പരിക്കേററ മുസ്‌ലിം ലീഗ് നേതാവ് മരണപ്പെട്ടു

കാസര്‍കോട്: സ്‌കൂട്ടറില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും ലീഗ് നേതാവും, ചേരങ്കൈ ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റുമായ ഗഫൂര്‍ ചേരങ്കൈ (60) മരണപ്പെട്ടു.[www.malabarflash.com] 

ചൊവ്വാഴ്ച ഉച്ചയോടെ ചൗക്കി സി പി സി ആര്‍ ഐയ്ക്ക് സമീപമായിരുന്നു അപകടം.
സി പി സി ആര്‍ ഐ ഡയറക്ടറെ കണ്ട് സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെ പിന്നാലെ വന്ന ഇന്നോവ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡില്‍ തലയടിച്ച് വീണ ഗഫൂറിനെ ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ മരണം സംഭവിച്ചു.
ചേരങ്കൈയിലെ കുഞ്ഞാലിയുടെയും ദൈനബിയുടെയും മകനാണ്. സക്കീനയാണ് ഭാര്യ. ഷബീല, സര്‍ഫാസ് (ദുബൈ), ആസിഫ് (ദുബൈ), അഫ്‌സല്‍ എന്നിവര്‍ മക്കളാണ്. ഷുഹൈബ്, മഷൂഫ, ഫസീഹ എന്നിവര്‍ മരുമക്കള്‍. സഹോദരി ബീഫാത്വിമ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.