കാസര്‍കോട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലന്‍സ് ഇടിച്ച് വീട്ടമ്മ മരിച്ചു. ചൗക്കി മജല്‍ മൂന്നുകണ്ടം വളപ്പില്‍ മുഹമ്മദിന്റെ ഭാര്യ ഹാജറ (52) ആണ് മരിച്ചത്. [www.malabarflash.com]
വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെ ചൗക്കി ടൗണില്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന ഹാജറയെ കാസര്‍കോട് നിന്നും മംഗളൂരുവിലേക്ക് രണ്ട് രോഗികളുമായി പോവുകയായിരുന്ന ആംബുലന്‍സ് ഇടിക്കുകയയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പിതാവ്: മജലിലെ രാജാ മുഹമ്മദ്. മാതാവ്: കുഞ്ഞിബി. മക്കള്‍: ഫരീദ, ഫസീല (ദുബൈ), ഫര്‍സാന, നിസാമുദ്ദീന്‍ (ദുബൈ. മരുമക്കള്‍: മൂസ, സ്വാദിഖ്, മൊയ്തീന്‍. സഹോദരങ്ങള്‍: അബൂബക്കര്‍ (ദുബൈ), ഖദീജ, ഫാത്വിമ, കുല്‍സൂം.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment