Latest News

മിസ്റ്റര്‍ ട്രംപ്, ഭക്ഷണം കഴിക്കാതെ ഒരു ദിവസം ചെലവഴിച്ചിട്ടുണ്ടോ? സിറിയന്‍ ബാലിക


ഡമാസ്‌കസ്: മിസ്റ്റര്‍ ട്രംപ്, ഭക്ഷണം കഴിക്കാതെ ഒരു ദിവസം മുഴുവനും നിങ്ങള്‍ ചെലവഴിച്ചിട്ടുണ്ടോ? ചോദ്യം സിറിയന്‍ ബാലികയുടേതാണ്. സിറിയ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യുഎസിലേക്കുള്ള പ്രവേശനം വിലക്കി ഡോണള്‍ഡ് ട്രംപ് ഭരണകൂടം ഉത്തരവിട്ടതാണ് ഏഴുവയസ്സുകാരി ബാന അലാബേദിന്റെ ട്വീറ്റിനു പിന്നില്‍. [www.malabarflash.com]

സിറിയയിലെ അഭയാര്‍ഥികളെക്കുറിച്ചും കുട്ടികളെക്കുറിച്ചും നിങ്ങള്‍ ചിന്തിക്കണമെന്നും അലാബേദ് ട്വിറ്റര്‍ വിഡിയോയില്‍ പറയുന്നു. നേരത്തേ, കുടിയേറ്റം വിലക്കിയുള്ള ഉത്തരവിനു പിന്നില്‍ തെറ്റായ ഉദ്ദേശമുള്ള ആള്‍ക്കാരെ രാജ്യത്തുനിന്നു മാറ്റിനിര്‍ത്തുന്നതാണെന്ന ട്രംപിന്റെ പ്രസ്താവനയോടും അലാബേദ് എതിര്‍പ്പ് അറിയിച്ചിരുന്നു.

താന്‍ തീവ്രവാദിയാണോ എന്നാണ് അവള്‍ ചോദിച്ചത്. ഉത്തരവു പ്രാബല്യത്തില്‍ വന്നയുടനെ അഭയാര്‍ഥികളെ വിലക്കുന്നതു തെറ്റായ നടപടിയാണെന്ന് അലാബേദ് ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. വിലക്ക് നല്ലതാണെന്ന അഭിപ്രായമാണെങ്കില്‍ മറ്റു രാജ്യങ്ങളെ സാമാധാനത്തിന്റെ പാതയില്‍ കൊണ്ടുവരൂ എന്നും ട്രംപിനോട് അവള്‍ ആവശ്യപ്പെടുന്നുണ്ട്.

അമ്മ ഫത്തേമായുടെ സഹായത്തോടെയാണ് അലാബേദ് ട്വീറ്റ് ചെയ്യുന്നത്. ആഭ്യന്തരയുദ്ധം തകര്‍ത്ത സിറിയയിലെ അലെപ്പോയില്‍നിന്നുള്ള ഹൃദയഭേദകമായ വാര്‍ത്തകളാണ് അലാബേദ് ട്വീറ്റ് ചെയ്തുകൊണ്ടിരുന്നത്. ആക്രമണത്തില്‍ തന്റെ വീടു തകര്‍ന്ന കാര്യവും അലാബേദ് ട്വീറ്റിലൂടെ അറിയിച്ചിരുന്നു.





Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.