Latest News

2030തോടെ ചന്ദ്രനില്‍ നിന്ന് ഊര്‍ജം ഉല്‍പ്പാദിപ്പിക്കാമെന്ന് ഐ.എസ്.ആര്‍.ഒ


ന്യൂഡല്‍ഹി: ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റാന്‍ ചന്ദ്രന് കഴിയുമെന്ന് ഐ.എസ്.ആര്‍.ഒ. 2030തോടെയാവും ഈ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ കഴിയുകയെന്ന ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞനായ ശിവതാണു പിള്ള പറഞ്ഞു. [www.malabarflash.com]

ചന്ദ്രനില്‍ നിന്ന് 2030തോട് കൂടി ഹീലിയം-3 ഉദ്ഖനനം  ചെയ്യാനാവുമെന്നും ഇത് ഉപയോഗിച്ച് രാജ്യത്തിന്റെ  ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റാമെന്നും അദ്ദേഹം പറഞ്ഞു.െഎ.എസ്.ആര്‍.ഒയില്‍ കല്പന ചൗളയുടെ സ്മരണാര്‍ഥം നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

ഇതുമായി ബന്ധപ്പെട്ട് ഐ.എസ്.ആര്‍.ഒ പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയും മറ്റ് രാജ്യങ്ങളും ചന്ദ്രനില്‍ നിന്ന് ഹീലയം ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും പരീക്ഷണം വിജയമായാല്‍ ലോകത്തിന്റെ  ഊജാവശ്യങ്ങള്‍ നിറവേറ്റാന്‍ ഇതിന് കഴിയുമെന്നും ഐ.എസ്.ആര്‍.ഒയുടെ പ്രസ്താവനിയില്‍ പറയുന്നു.

അതേ സമയം സൈനിക ആവശ്യത്തിനുള്ള  ജിസാറ്റ്–7  എന്ന സാറ്റ്‌ലെറ്റ് വിക്ഷേപിക്കാനുള്ള ശ്രമത്തിലാണ് ഐ.എസ്.ആര്‍.ഒ. പൂര്‍ണമായും സൈനിക ആവശ്യത്തിനുള്ള  ആദ്യ സാറ്റ്‌ലൈറ്റാവും ഇത്.  മേഖലയിലെ സൈനിക ശക്തിയാവാനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് പുതിയ സാറ്റ്‌ലെറ്റ് സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും ലഫ്റ്റന്റ് ജനറല്‍ ബാലി പറഞ്ഞു.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.