Latest News

ആപ്പിൾ യുഎഇയിൽ 88,000 ഫോണുകൾ തിരികെവിളിക്കുന്നു

അബുദാബി: വൻകിട മൊബൈൽ ഫോണ്‍ നിർമാതാക്കളായ ആപ്പിൾ യുഎഇയിൽ 88,000 ഫോണുകൾ തിരികെവിളിക്കുന്നു. ബാറ്ററിക്കു തകരാർ കണ്ടെത്തിയ ഐഫോണ്‍ 6 ഇനത്തിൽപ്പെട്ട ഫോണുകളാണ് തിരികെവിളിക്കുന്നതെന്ന് ഇമാരത് അൽയും റിപ്പോർട്ട് ചെയ്തു.[www.malabarflash.com]

2015ൽ ചൈനയിൽ നിർമിച്ച ഫോണുകൾക്കാണ് തകരാർ കണ്ടെത്തിയിരിക്കുന്നതെന്നാണു സൂചന. അടുത്തിടെ, ആപ്പിൾ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഐഫോണ്‍ 6 വിഭാഗത്തിൽപ്പെട്ട കുറച്ചുഫോണുകൾ തിരികെവിളിക്കുമെന്നു സൂചന നൽകിയിരുന്നു. കഴിഞ്ഞവർഷം സെപ്റ്റംബറിനും ഒക്ടോബറിനും ഇടയിൽ ചൈനയിൽ നിർമിച്ച ഫോണുകൾക്കാണ് തകരാർ കണ്ടെത്തിയത്.

ഫോണ്‍ ബാറ്ററികൾ മാറ്റി വാങ്ങുന്നതിനായി ഫോണ്‍ ഉടമകൾ ആപ്പിൾ വെബ്സൈറ്റിൽ കയറി സീരിയൽ നന്പറുകൾ പരിശോധിക്കണമെന്നു കന്പനി ആവശ്യപ്പെട്ടിട്ടുണ്ട്.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.