മഞ്ചേശ്വരം: ചൊവ്വാഴ്ച രാത്രി മംഗളൂരു കോട്ടേക്കാര്‍ ദേശീയപാതയില്‍ പെട്രോള്‍ പമ്പിന് സമീപം വാഹനം ഇടിച്ചശേഷം വെടിവെക്കുകയും വെട്ടിക്കൊല്ലുകയും ചെയ്ത ഉപ്പള മണിമുണ്ടേ സ്വദേശി കാലിയ റഫീഖിന്റെ കൊലയാളികളില്‍ നാലുപേരെ ഉള്ളാള്‍ പോലീസ് പിടികൂടി.[www.malabarflash.com]
മൂന്നുവര്‍ഷം മുമ്പ് കൊല്ലപ്പെട്ട മുത്തലിബിന്റെ സഹോദരനും ഉപ്പള പത്വാടി റോഡ് സ്വദേശിയുമായ നൂര്‍ അലി (36), ഉപ്പള ടൗണില്‍ ഖദീജ ബീവി ദര്‍ഗക്ക് സമീപം അബ്ദുല്‍റൗഫ് (38), പൈവളിഗെ ബായിക്കട്ടയിലെ പദ്മനാഭന്‍ (38), കര്‍ണാടക സാലത്തൂര്‍ സ്വദേശി മുഹമ്മദ് റഷീദ് (32) എന്നിവരെയാണ് പിടികൂടിയത്.
മൂന്നുവര്‍ഷം മുമ്പ് കൊലചെയ്യപ്പെട്ട മുത്തലിബിന്റെ സഹോദരനാണ് കേസിലെ ഒന്നാം പ്രതിയായ നൂര്‍ അലി.
നാലു മാസം മുമ്പ് ഉപ്പള മണിമുണ്ടേ കടപ്പുറത്ത് കാലിയ റഫീഖിന്റെ കൂട്ടാളികള്‍ മീശവടിച്ച് മണലില്‍ കഴുത്തുവരെ കുഴിച്ചുമൂടി കൊല്ലാന്‍ശ്രമിച്ച ആളായിരുന്നു അബ്ദുല്‍റൗഫ് എന്ന മീശ റൗഫ്. ഒരുവര്‍ഷം മുമ്പ് കര്‍ണാടക കന്യാനയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പൈവളിഗെ ബായിക്കട്ടയിലെ മുഹമ്മദ് ആസിഫിനെ വെട്ടിക്കൊന്ന കേസില്‍ രണ്ടാം പ്രതിയാണ് പദ്മനാഭന്‍.
പോലീസ് പിടിയിലായ നാലുപേരെയും ഉപ്പളയില്‍ കൊണ്ടുവന്ന് കര്‍ണാടക പോലീസ് രഹസ്യ തെളിവെടുപ്പ് നടത്തി. ഉപ്പള പത്വാടി റോഡിലെ നൂര്‍ അലിയുടെ വീട്ടുപറമ്പില്‍നിന്ന് കാലിയ റഫീഖിനെ കൊല്ലാന്‍ ഉപയോഗിച്ച തോക്കും വാളുകളും പോലീസ് കണ്ടെടുത്തു. കേരള പോലീസിന്റെ സഹകരണത്തോടെയാണ് കര്‍ണാടക പോലീസ് രഹസ്യ തെളിവെടുപ്പ് നടത്തിയത്.
കേസില്‍ പ്രതികളായ മറ്റു മൂന്നുപേരെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ ഉടനെ പിടികൂടാന്‍ സാധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം, കാലിയ റഫീഖിനൊപ്പം കാറിലുണ്ടായിരുന്ന മുജീബ് എന്നയാളെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. കാലിയ റഫീഖിന്റെ നീക്കങ്ങള്‍ കൃത്യമായി കൊലയാളിസംഘത്തിന് എത്തിച്ചുകൊടുത്തത് ഇയാളാണെന്നാണ് കരുതുന്നത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment