കാസര്‍കോട്: നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനും ഭരണസ്തംഭനം നടത്തി രാഷ്ട്രീയ പുകമുറ സൃഷ്ടിക്കാനും ബി.ജെ.പി നടത്തുന്ന അപവാദ പ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കൊല്ലമ്പാടി പ്രസ്താവിച്ചു.[www.malabarflash.com]
കാസര്‍കോട് നഗരസഭയുടെ വ്യക്തിഗത ആനുകൂല്യ വിതരണവുമായി ബന്ധപ്പെട്ട് തിരിമറി നടന്നുവെന്ന് ആരോപിക്കുന്ന ബി.ജെ.പി ഇതുവരെ അതു സംബന്ധിച്ച് പരാതി നല്‍കുന്നതിനോ തെളിവുകള്‍ സമര്‍പ്പിക്കുന്നതിനോ തയ്യാറായിട്ടില്ല.
അഴിമതി നിര്‍മ്മാര്‍ജ്ജനത്തില്‍ ബി.ജെ.പിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അഴിമതിക്കേസില്‍ പ്രതിയും പാര്‍ട്ടി നേതാവുമായ ജില്ലാ പഞ്ചായത്ത് മെമ്പര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബി.ജെ.പി തയ്യാറാകണം. ഇല്ലാത്ത അഴിമതിയുടെ പേരില്‍ മുനിസിപ്പല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ച ബി.ജെ.പി ആദ്യം മാര്‍ച്ച് നടത്തേണ്ടത് അഴിമതിക്കാരിയായ സ്വന്തം പാര്‍ട്ടി നേതാവിന്റെ വീട്ടിലേക്കാണ്.
ജനങ്ങലെയും ജനപ്രതിനിധികളെയും കെട്ടിട ഉടമകളെയും വ്യാപാരികളെയും വ്യക്തിഹത്യ നടത്തുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ചില കടലാസ് സംഘടന പ്രവര്‍ത്തകരുടെ കയ്യിലെ പാവകളായി മാറിയ ചില നേതാക്കളാണ് നഗരസഭക്കെതിരെ തരംതാണ പ്രചരണങ്ങള്‍ നടത്തുന്നത്.
കൂരിരുട്ടില്‍ ഇല്ലാത്ത കരിമ്പൂച്ചയെ തപ്പുന്ന ബി.ജെ.പി വികസനപ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ച് ജനങ്ങലെ വെല്ലുവിളിക്കുകയാണ്. അനവശ്യ വിവാദങ്ങള്‍ ഉയര്‍ത്തി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടക്കേണ്ട വികസന പ്രവര്‍ത്തികള്‍ സമയ ബന്ധിതമായി നടത്താന്‍ സാധിച്ചില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം പൂര്‍ണമായും ബി.ജെ.പിക്കായിരിക്കും. ഇതു ജനങ്ങള്‍ തിരിച്ചറിയണമെന്നും മൊയ്തീന്‍ കൊല്ലമ്പാടി ആവശ്യപ്പെട്ടു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment