മഞ്ചേശ്വരം: കാലിയ റഫീഖിനെ കൊല്ലിച്ചത് താനാണെന്നും തന്നെയും തന്റെ സംഘത്തിലുള്ളവരെയും ഉപദ്രവിച്ചാല്‍ ഇനിയും കൊലനടത്തുമെന്നും ബാലിഗെ വധക്കേസ് പ്രതി ജിയ എന്ന സിയാദ്.[www.malabarflash.com]
റഫീഖ് വധക്കേസില്‍ ഉള്‍പ്പെട്ടവരെ വധിക്കുമെന്ന് കഴിഞ്ഞദിവസം മാധ്യമപ്രവര്‍ത്തകരെ വിളിച്ച് അധോലോകസംഘം ഭീഷണിമുഴക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കൊലനടത്തിയതിനു പിന്നില്‍ തന്റെ കരങ്ങളാണെന്ന് മാധ്യമപ്രവര്‍ത്തകരെ ഇയാള്‍ അറിയിച്ചത്.
ദുബൈയിലുള്ള ഇയാള്‍ ഫോണ്‍വഴിയാണ് മാധ്യമപ്രവര്‍ത്തകരെ ബന്ധപ്പെട്ടത്. കാലിയ കേസില്‍ സ്വയം കുറ്റം ഏറ്റെടുത്ത താന്‍ ഒരാഴ്ചക്കകം നാട്ടിലത്തെി പോലീസില്‍ കീഴടങ്ങുമെന്നും ഇയാള്‍ പറഞ്ഞു. കാലിയ റഫീഖ് വധക്കേസില്‍ പോലീസ് പിടിയിലായ നാലുപേരും കൊലക്ക് ജിയയാണ് നിര്‍ദേശം നല്‍കിയതെന്ന് മൊഴിനല്‍കിയിട്ടുണ്ട്.
2012ല്‍ തനിക്കുനേരെ വധശ്രമം നടന്നിരുന്നു. ഇതിനുപിന്നില്‍ ബാലിഗെ അസീസ് ആയിരുന്നതിനാലാണ് അന്ന് അയാളെ കൊലപ്പെടുത്താന്‍ കാരണം. ഇതിന് പകരം ചോദിക്കാന്‍ അസീസിന്റെ സഹോദരന്‍ മജീദ് കാലിയ റഫീഖിന് ക്വട്ടേഷന്‍ നല്‍കിയിരുന്നു. 2015ല്‍ ഉപ്പളയിലെ ഫ്‌ളാറ്റില്‍ തന്റെ ആത്മാര്‍ഥ സുഹൃത്ത് റയിസിനെ കൊല്ലാന്‍ റഫീഖ് ശ്രമിച്ചിരുന്നു. അന്ന് തലനാരിഴക്കാണ് റയിസ് രക്ഷപ്പെട്ടത് ജിയ തുടര്‍ന്നു.
ഇതിനുശേഷവും തന്നെയും കൂടെയുള്ളവരെയും വധിക്കുമെന്ന് കാലിയ റഫീഖ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിനാലാണ് കാലിയയെ വധിക്കാന്‍ തങ്ങള്‍ പദ്ധതി തയാറാക്കിയതും കൊലനടത്തിയതെന്നും സിയാദ് പറഞ്ഞു.
കാലിയയെ വധിച്ചവരെ കൊല്ലുമെന്ന അധോലോകഭീഷണിയെ ഗൗനിക്കുന്നില്ലെന്നും ജിയ പറഞ്ഞു. ബാലിഗെ അസീസ് വധക്കേസ്, ആസിഫ് വധക്കേസ് എന്നിവ ഉള്‍പ്പെടെ ആറോളം കേസില്‍ പ്രതിയായ പൈവളിഗെ സ്വദേശിയാണ് ജിയ എന്ന സിയാദ്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment