നിലമ്പൂർ: ബാങ്ക് മാനേജരുടെ പണം ഓണ്‍ ലൈൻ തട്ടിപ്പു സംഘം അപഹരിച്ചു. ചന്തക്കുന്ന് എസ്ബിടി ബ്രാഞ്ച് മാനേജർ വണ്ടൂർ പി.പി.റോഡിൽ ഓർക്കിഡ് വില്ലയിൽ താമസിക്കുന്ന കണ്ണന്റെ 47000 രൂപയാണ് ഓണ്‍ലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത്.[www.malabarflash.com]
എസ്ബിഐയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ആറു മാസം മുമ്പു പണമിടപാടുകൾ ഓണ്‍ലൈനായി നടത്തിയിരുന്നതായി കണ്ണൻ പറഞ്ഞു. ഇന്നലെ രാവിലെ പത്തു മണിയോടെ മൊബൈൽ ഫോണിലേക്ക് അറുപതോളം എസ്എംഎസുകൾ വന്നതു ശ്രദ്ധയിൽപ്പെട്ടതോടെയാണു തട്ടിപ്പ് നടന്നതായി മനസിലായത്.
വിവിധ ഇന്റർനാഷണൽ ഓണ്‍ലൈൻ സൈറ്റുകളിൽ നിന്നാണു പല തുകയ്ക്കു സാധനസാമഗ്രികൾ വാങ്ങി ഓണ്‍ലൈനിലൂടെ പണം നൽകിയതിന്റെ അറിയിപ്പുകൾ മൊബൈലിലേക്ക് സന്ദേശമായി വന്നത്. എന്നാൽ ഓരോ ഇടപാടിനും ഡെബിറ്റ് കാർഡുകളും ക്രെഡിറ്റ് കാർഡുകളും ഉപയോഗിച്ചു സാധനങ്ങൾ വാങ്ങുമ്പോൾ ഒടിപി(ഒറ്റ തവണ പിൻ) നമ്പറുകൾ മൊബൈലിൽ ആവശ്യപ്പെടാറുണ്ടെന്നിരിക്കെ ഇദ്ദേഹത്തിന്റെ മൊബൈലിലേക്ക് ഒടിപി നമ്പറുകൾ ആവശ്യപ്പെട്ടു കൊണ്ടുളള ഫോണ്‍ സന്ദേശങ്ങളോ ഒടിപി നമ്പർ കോളുകളോ ഒന്നും ലഭിച്ചിരുന്നില്ല.
ഇന്റർനാഷണൽ ക്രെഡിറ്റ് കാർഡുകൾ മുഖേനയുള്ള ഓണ്‍ലൈൻ ക്രയവിക്രയത്തിന് ഒടിപി നമ്പറുകൾ ആവശ്യമില്ലാത്തതിനാലാണ് ഇവ ലഭിക്കാതിരുന്നതന്ന് കണ്ണൻ പറയുന്നു. 50000 രൂപ വരെയേ ക്രെഡിറ്റിൽ ലഭ്യമാകൂ എന്നതിനാലാണു കൂടുതൽ തുക നഷ്ടപ്പെടാതിരുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ നിലമ്പൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്നു മാസം മുമ്പ് നിലമ്പൂരിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 7,53,500 രൂപ ഇത്തരത്തിൽ നഷ്ടപ്പെട്ടിരുന്നു. ഈ കേസിൽ രണ്ട് ജാർഖണ്ഡ് സ്വദേശികൾ നിലമ്പൂർ പോലീസിന്റെ പിടിയിലായിരുന്നു. പോയിന്റ് ഓഫ് സെയിൽ ഉൾപ്പെടെ ഓണ്‍ലൈൻ ഇടപാടുകൾക്കു ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment