Latest News

വീടിന്റെ മേല്‍ക്കൂര പൊളിഞ്ഞ് നാലുപേര്‍ക്ക് പരിക്ക്

ഉദുമ: മീത്തല്‍ മാങ്ങാടില്‍ വീടിന്റെ മേല്‍ക്കൂര പൊളിഞ്ഞുവീണ് ഗ്രഹനാഥയുള്‍പ്പടെ നാലുപേര്‍ക്ക് പരിക്കേറ്റു. വി.ലക്ഷ്മി (60), മകള്‍ വി.പ്രീത (28), മരുമകള്‍ കെ.സൗമ്യ (28), കൊച്ചുമകന്‍ ആരവ് (രണ്ട്) എന്നിവര്‍ക്കാണ് പരിക്കേറ്റത്.[www.malabarflash.com]

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഇവര്‍ വീട്ടില്‍ ടി.വി. കണ്ടിരിക്കെ മേല്‍ക്കൂര നടുവില്‍നിന്ന് പൊളിഞ്ഞുവീഴുകയായിരുന്നു. മേല്‍ക്കൂരയ്ക്ക് പഴക്കമുള്ളതായി ലക്ഷ്മിയുടെ മകന്‍ അശോകന്‍ പറഞ്ഞു.

പരിക്കേറ്റ നാലുപേരും ഉദുമ സ്‌പെഷ്യാലിറ്റി ആസ്​പത്രിയില്‍ ചികിത്സയിലാണ്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.