ആലപ്പുഴ: കേരള പോലീസ് മാന്വല്‍ മനഃപാഠമാക്കി എസ്.ഐമാരെ പറഞ്ഞുകേള്‍പ്പിക്കാന്‍ കഴിയാതിരുന്ന 200 പോലീസുകാര്‍ക്ക് ഡിവൈ.എസ്.പിയുടെ വക ഇമ്പോസിഷന്‍. [www.malabarflash.com]
പോലീസ് മാന്വലിനെക്കുറിച്ച് കോണ്‍സ്റ്റബിള്‍മാര്‍ക്ക് അവബോധം പകര്‍ന്നു നല്‍കണമെന്ന ഡി.ജി.പിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ചേര്‍ത്തല ഡിവൈ.എസ്.പി: വൈ.ആര്‍. റസ്റ്റത്തിന്റെ നടപടി. ഇതു പോലീസുകാരില്‍ അമര്‍ഷത്തിനും പോലീസ് അസോസിയേഷന്റെ കടുത്ത എതിര്‍പ്പിനും വഴിവച്ചിരിക്കുകയാണ്.
ചേര്‍ത്തല ഡിവൈ.എസ്.പിയുടെ പരിധിയിലെ വിവിധ സ്‌റ്റേഷനിലെ 200 പോലീസുകാര്‍ക്കാണ് മാന്വല്‍ അറിവില്ലാതിരുന്നത്. പോലീസ് മാന്വല്‍ (222) പഠിച്ച് പറഞ്ഞുകേള്‍പ്പിക്കണമെന്ന് ഡിവൈ.എസ്.പി. എല്ലാ സ്‌റ്റേഷനുകള്‍ക്കും നിര്‍ദേശം കൈമാറിയിരുന്നു. വെള്ളിയാഴ്ച പരേഡിന് ശേഷം ഇത് പഠിച്ചു കേള്‍പ്പിക്കാത്തവരെക്കൊണ്ട് മൂന്നു തവണ ഇമ്പോസിഷന്‍ എഴുതിപ്പിച്ചു. പരേഡിന് ഹാജരാകാതിരുന്നവര്‍ക്കെതിരായ നടപടി അടുത്ത വെള്ളിയാഴ്ചയുണ്ടാകുമെന്ന് ഡിവൈ.എസ്.പി. മംഗളത്തോടു പറഞ്ഞു.
പോലീസ് അതിക്രമങ്ങളെക്കുറിച്ച് പരാതി ഉയരുന്ന സാഹചര്യത്തില്‍ പോലീസുകാര്‍ സ്വന്തം ചുമതലകളെക്കുറിച്ച് അറിയാതെ പോകുന്നത് കുറ്റകരമായ കാര്യമാണ്. ഇത് പഠിക്കാത്തവര്‍ പോലീസ് ജോലി ചെയ്യാന്‍ അര്‍ഹരല്ലെന്നാണ് ഡിവൈ.എസ്.പിയുടെ നിലപാട്. സ്വന്തം ചുമതലകളെക്കുറിച്ച് അറിയാതെ, നാട്ടുകാരെ ഭയപ്പെടുത്തുന്നതാണ് പോലീസ് ഉദ്യോഗമെന്ന് കരുതുന്നവരെ ഉദേശിച്ചാണ് തന്റെ നീക്കമെന്ന് അദ്ദേഹം പറഞ്ഞു.
മാന്വലിന്റെ പകര്‍പ്പ് എല്ലാ പോലീസുകാര്‍ക്കും കൈമാറിയിരുന്നു. അതില്‍ പറഞ്ഞിരിക്കുന്ന ചുമതലകളെക്കുറിച്ച് പലരോടും ചോദിച്ചെങ്കിലും തൃപ്തികരമായ ഉത്തരം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment