ബംഗളുരു: സഹപാഠികളായ കുട്ടികളുടെ മുന്നില്‍ വെച്ച് അധ്യാപിക അഞ്ചു വയസ്സുകാരിയുടെ തുണിയുരിഞ്ഞു. കുട്ടിയുടെ അമ്മ ഇതുസംബന്ധിച്ചുള്ള ഫേയ്‌സ്ബുക്കില്‍ കുറിപ്പിട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ബംഗളൂരുവിലെ ഈസ്റ്റ് വുഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കാണ് അധ്യാപികയുടെ പീഡനം നേരിടേണ്ടി വന്നത്. [www.malabarflash.com]
മകള്‍ സ്‌കൂളില്‍ പോകുന്നില്ലെന്ന് പറഞ്ഞ് വാശി പിടിച്ചിരുന്നു. തുടക്കത്തില്‍ ഇത് കാര്യമായി എടുത്തില്ലായിരുന്നെന്നും പിന്നീട് കാര്യം തിരക്കിയപ്പോള്‍ കുട്ടി തന്നെ എല്ലാം തുറന്നു പറഞ്ഞെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. തുടര്‍ന്ന് കുട്ടിയെ അടിക്കരുതെന്ന് അധ്യാപികയെ ഓര്‍മ്മപ്പെടുത്തിയെങ്കിലും നാല് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും മര്‍ദ്ദനം തുടങ്ങുകയായിരുന്നു. ഇതു സംബന്ധിച്ച് പ്രിന്‍സിപ്പലിന് പരാതി നല്‍കിയെങ്കിലും മര്‍ദ്ദിച്ചെന്ന ആരോപണം ഇവര്‍ നിഷേധിക്കുകയായിരുന്നു. അടിക്കുകയല്ലാതെ കുട്ടികളെ നിലയ്ക്കു നിര്‍ത്താന്‍ മറ്റ് മാര്‍ഗ്ഗങ്ങളിന്നെന്നും സ്‌കൂള്‍ അധികൃര്‍ പറഞ്ഞു.
ഇതിനുശേഷം കുട്ടിയെ അടിക്കുന്നത് അവസാനിപ്പിച്ച അധ്യാപിക കുട്ടിയെ തുണിയുരിഞ്ഞ് ക്ലാസില്‍ നിര്‍ത്തുന്ന പുതിയ ശിക്ഷാരീതിയുമായി എത്തുകയായിരുന്നു. ശിക്ഷയുടെ അടുത്തഘട്ടമായി നായ്ക്കള്‍ക്കൊപ്പം ഇരുട്ടുമുറിയില്‍ അടയ്ക്കുമെന്നും അധ്യാപിക കുട്ടികളെ ഭീക്ഷണിപ്പെടുത്തി. ഇതോടെ പരീക്ഷ അടുത്തിരുന്ന അവസാന നിമിഷത്തില്‍ കുട്ടിയെ സ്‌കൂള്‍മാറ്റുകയായിരുന്നെന്നും പേരു വെളിപ്പെടുത്തരുതെന്ന് കുറിപ്പെഴുതിയ അമ്മ പറഞ്ഞു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment