കൊല്ലം: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ യുവതി മരിച്ചു. ചവറ പന്മന മാവേലി ഐഷ മന്‍സിലില്‍ അമീനയാണ് (25) കുരച്ചുകൊണ്ട് ഓടിയടുത്ത നായ്ക്കളില്‍ നിന്നു രക്ഷപ്പെട്ട് ഓടുമ്പോള്‍ വീണുമരിച്ചത്. [www.malabarflash.com]
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
തിങ്കളാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. വീടിനടുത്തുള്ള പാല് സൊസൈറ്റിയില്‍ നിന്നു പാല് വാങ്ങാന്‍ തൊട്ടടുത്തുള്ള പുരയിടത്തിലൂടെ പോകുമ്പോള്‍ നായ്ക്കള്‍ കുരച്ചുകൊണ്ടു ഓടിയടുക്കുകയായിരുന്നു.
പേടിച്ചു നിലവിളിച്ചോടിയ അമീന മുഖമടിച്ചു വീണു. കരച്ചിലും ബഹളവും കേട്ട് സമീപവാസികള്‍ ഓടി എത്തിയപ്പോള്‍ നായ്ക്കള്‍ അമീനയുടെ ഷാള്‍ കടിച്ചെടുത്ത് ഓടുന്നതാണു കണ്ടത്. . നാലുമാസം മുന്‍പു പ്രസവം കഴിഞ്ഞു വിശ്രമത്തിലായിരുന്നു അമീന. ഭര്‍ത്താവ് സജീവ് (ബാബു) ഗള്‍ഫിലാണ്. മക്കള്‍: ഐഷ (ആറ്), ആദില്‍ (നാലുമാസം).

No comments:
Post a Comment