Latest News

സ്റ്റീല്‍പ്പാത്രത്തില്‍ തല കുടുങ്ങിയ ഒന്നര വയസ്സുകാരനെ രക്ഷപ്പെടുത്തി


വാണിമേല്‍: സ്റ്റീല്‍പ്പാത്രത്തിനുള്ളില്‍ തല കുടുങ്ങിയ ഒന്നര വയസ്സുകാരനെ ഫയര്‍ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി. ഭൂമിവാതുക്കല്‍ കച്ചേരി കുനിയില്‍ ഷാക്കിറിന്റെ മകന്‍ മുഹമ്മദ് ഉമൈറിനെയാണ് ചേലക്കാട് നിന്നും എത്തിയ ഫയര്‍ഫോയ്‌സ് സംഘം രക്ഷപ്പെടുത്തിയത്. [www.malabarflash.com]

ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. കളിക്കുന്നതിനിടെ കുട്ടിയുടെ തലയില്‍ സ്റ്റീല്‍പ്പാത്രം കുടുങ്ങി പ്പോവുകയായിരുന്നു. ചേലക്കാട് നിന്നും സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സംഘം ഏറെ ക്ലേശിച്ചാണ് സ്റ്റീല്‍പ്പാത്രം കട്ട് ചെയ്ത് മാറ്റിയത്. ഫയര്‍മാന്‍മാരായ ഷൈജേഷ് മൊകേരി, രാംദാസ്, സുനികുമാര്‍, സുരേഷ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.