കുവൈത്ത് സിറ്റി: യുഎസിനു പിന്നാലെ, അഞ്ച് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു വിലക്കേപ്പെടുത്തി കുവൈത്തും. പാക്കിസ്ഥാന്‍, സിറിയ, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് വിലക്കിയിരിക്കുന്നത്. അവര്‍ വീസയ്ക്ക് അപേക്ഷിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. [www.malabarflash.com]
ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഈ രാജ്യങ്ങളിനിന്ന് എത്തുന്നവരെ വിമാനത്താവളത്തില്‍ നിന്നു മടക്കി അയക്കുമെന്നും കുവൈത്ത് സര്‍ക്കാര്‍ അറിയിച്ചു.
ഏഴു മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് വിവാദമായതിനു പിന്നാലെയാണ് കുവൈത്തിന്റെ വിലക്ക്. ട്രംപ് നിരോധനം ഏര്‍പ്പെടുത്തുന്നതിനു മുമ്പ് 2011ല്‍ തന്നെ കുവൈത്ത്, സിറിയയില്‍നിന്നുള്ളവര്‍ക്കു പ്രവേശനം വിലക്കിയിരുന്നു. 2015ല്‍ ഷിയ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 27 കുവൈത്ത് പൗരന്മാരാണ് കൊല്ലപ്പെട്ടത്.
അതേസമയം, പാക്കിസ്ഥാന് കുവൈത്ത് യാതൊരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കുവൈത്തിലെ പാക്ക് അംബാസഡര്‍ പ്രതികരിച്ചു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment