Latest News

മന്‍സൂര്‍ അലി വധം: മുഖ്യപ്രതി അഷറഫ് പിടിയില്‍


മഞ്ചേശ്വരം: വിദ്യാനഗര്‍ ചെട്ടുംകുഴി സ്വദേശി കെ.എം. മന്‍സൂര്‍ അലിയുടെ (42) കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മുഖ്യപ്രതി പോലീസ് പിടിയില്‍. തമിഴ്‌നാട് സ്വദേശിയും ബായാറിലെ താമസക്കാരനുമായ മുഹമ്മദ് അഷറഫിനെയാണ് കുമ്പള സി.ഐ വി.വി. മനോജ് പിടികൂടിയത്. പൈവളിഗെ ബായാറില്‍ ജനുവരി 25ന് ഉച്ചക്കാണ് മന്‍സൂറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെിയത്. [www.malabarflash.com]

അഷറഫിന്റെ ഉടമസ്ഥതയിലുള്ള ഓമ്‌നി വാനിലാണ് മന്‍സൂറിനെ എടമ്പള ചക്കരഗുളിയിലെ ആള്‍താമസമില്ലാത്ത പറമ്പില്‍ എത്തിച്ചത്. കൊലപാതകത്തിനുശേഷം വാനുമായി കടന്ന ഇയാളെ കണ്ടത്തൊന്‍ പൊലീസ് കര്‍ണാടകയിലും തമിഴ്‌നാട്ടിലും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. തിരച്ചില്‍ നടത്തുന്നതിനിടെ നാടകീയമായാണ് ഇയാളെ പോലീസ് പിടികൂടിയത്.

ചോദ്യം ചെയ്തതില്‍നിന്നും, കൊലപാതകത്തില്‍ കൂടെയുണ്ടായിരുന്ന മൂന്നുപേരെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു. മന്‍സൂറിനെ ഓമ്‌നി വാനില്‍ കൊണ്ടുവരുമ്പോള്‍ അഷറഫും നേരത്തേ അറസ്റ്റിലായ സലാമും മറ്റു രണ്ടുപേരുമാണ് ഉണ്ടായിരുന്നത്. ഇവരെയും ഇവരെ കൊണ്ടുപോകാന്‍ മറ്റൊരു കാറില്‍ കാത്തിരുന്ന യുവാവിനെക്കുറിച്ചുമാണ് അഷറഫ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്.

അതിനിടയില്‍, മന്‍സൂര്‍ അലിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച രണ്ട് ലീഫ് പ്‌ളേറ്റുകള്‍ ബെള്ളൂര്‍ പുഴയില്‍നിന്ന് പോലീസ് കണ്ടെടുത്തു. മന്‍സൂര്‍ അലിയുടെ രക്തം പുരണ്ട ചെരിപ്പ്, ഷര്‍ട്ട് എന്നിവയും കണ്ടെടുത്തു. കൊലക്കുശേഷം രക്തക്കറ കഴുകാന്‍ അഷറഫും സലാമും ഓമ്‌നി വാനില്‍ ഈ പുഴയിലേക്കാണ് ചെന്നത്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.