കൊച്ചി: പ്രമുഖ ചലച്ചിത്ര നടിയെ ആക്രമിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്ത സംഭവത്തില്‍ ഏഴു പ്രതികളുണ്ടെന്ന് പോലീസ്. ഇതില്‍ നാലുപേരെ തിരിച്ചറിഞ്ഞു. മൂന്നു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൊരട്ടി സ്വദേശിയായ ഡ്രൈവര്‍ മാര്‍ട്ടിന്‍ നേരത്തേ അറസ്റ്റിലായിരുന്നു. സംഭവസമയത്തു നടിയുടെ കാറോടിച്ചിരുന്നത് ഇയാളായിരുന്നു. [www.malabarflash.com]
പുലര്‍ച്ചെ ഒന്നരക്ക് തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് കാറില്‍ വരവെ നെടുമ്പാശേരി അത്താണിയിലാണ് സംഭവം. സിനിമ ഷൂട്ടിങ്ങിന് ശേഷം ഡബ്ബിങ്ങിനായി കൊച്ചിയിലേക്ക് വരികയായിരുന്നു നടി. ഒരു ടെംബോ ട്രാവലറിലെത്തിയ അഞ്ചംഗ സംഘം നടിയുടെ വാഹനത്തില്‍ ഇടിക്കുകയും ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു.
തുടര്‍ന്ന് അക്രമിസംഘം ബലം പ്രയോഗിച്ച് കാറില്‍ കയറി പല വഴികളിലൂടെ പോയി പാലാരിവട്ടത്തിന് സമീപം നടിയെയും വാഹനവും ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു കാറില്‍ അക്രമി സംഘം കടന്നു കളഞ്ഞു. സംഭവത്തിന് ശേഷം കാക്കനാട്ടെ സംവിധായകന്റെ വീട്ടിലെത്തിയ നടി വിവരം അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എറണാകുളം റേഞ്ച് ഐ.ജി പി. വിജയനോട് സംഭവങ്ങള്‍ ടെലിഫോണിലൂടെയും അറിയിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി നടിയോട് വിവരങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു.
സംഭവത്തിലെ മുഖ്യപ്രതി നടിയുടെ മുന്‍ ഡ്രൈവറായ പള്‍സര്‍ സുനി എന്നറിയപ്പെടുന്ന സുനില്‍ കുമാര്‍ ആണെന്ന് പോലീസിന്റെ നിഗമനം. മുമ്പ് ഉണ്ടായ ചെറിയ പ്രശ്‌നത്തെ തുടര്‍ന്ന് സുനിലിനെ ഡ്രൈവര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിലുള്ള വൈരാഗ്യമാകാം ആക്രമണത്തിന് പിന്നില്ലെന്നും ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തി ബ്ലാക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണ് നടന്നതെന്നും പോലീസ് പറയുന്നു.
സിനിമയുടെ പ്രൊഡക്ഷന്‍ വിഭാഗം ഏര്‍പ്പെടുത്തിയ കാറിലാണ് നടി കൊച്ചിയിലേക്ക് വന്നത്. ഈ കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ മാര്‍ട്ടിന് പള്‍സര്‍ സുനിയുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അക്രമിസംഘം ജില്ല വിട്ടു പോയിട്ടില്ലെന്നും ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു. മുന്‍ ഡ്രൈവര്‍ ഉള്‍പ്പെട്ട സംഘമാണ് തന്നെ ആക്രമിച്ചതെന്നും ഇവര്‍ തന്റെ ചിത്രങ്ങള്‍ പകര്‍ത്തിയതായും നടി കളമശേരി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നെടുമ്പാശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment