Latest News

ബി.ജെ.പി നേതാവ് ഭാര്യയെ വെടിവെച്ച് കൊന്നു


ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബി.ജെ.പി നേതാവ് കുല്‍ദീപ് ടോമര്‍ ഭാര്യയെ വെടിവെച്ച് കൊന്നു. രൂക്ഷമായ തര്‍ക്കത്തിനൊടുവില്‍ ടോമര്‍ ഭാര്യ പൂനത്തിനെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. [www.malabarflash.com]

വെള്ളിയാഴ്ച രാത്രിയായാണ് സംഭവമുണ്ടായത്. വെടിയേറ്റ പൂനത്തിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

തന്റെ കൈവശമുണ്ടായിരുന്ന ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് ടോമര്‍ ഭാര്യയെ വെടിവെച്ചത്. വെടിവെച്ചതിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച ടോമറിനെ അദ്ദേഹത്തിന്റെ ബന്ധു പിന്തിരിപ്പിക്കുകയായിരുന്നു.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.