Latest News

പിണറായി വിജയനെതിരെ മംഗളൂരുവില്‍ സംഘപരിവാര്‍ ഹര്‍ത്താല്‍

മംഗളൂരു: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ മംഗളൂരുവില്‍ സംഘപരിവാര്‍ ഹര്‍ത്താല്‍. 25ന് ആണു മംഗളൂരുവില്‍ വിശ്വഹിന്ദു പരിഷത്തും ബജ്‌റങ്ദളും മംഗളൂരു കോര്‍പറേഷന്‍ പരിധിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.[www,malabarflash.com] 

വാര്‍ത്താഭാരതി കന്നഡ ദിനപത്രത്തിന്റെ പുതിയ ഓഫിസ് കോംപ്ലക്‌സ് നിര്‍മാണ ഉദ്ഘാടനം, സിപിഎം സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ റാലി (ഐക്യതാറാലി) എന്നിവയില്‍ പങ്കെടുക്കുന്നതിനായാണു പിണറായി മംഗളൂരുവില്‍ എത്തുന്നത്.
പിണറായി വിജയന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതു തടയുക മാത്രമാണു ലക്ഷ്യമെന്നും പരിപാടികള്‍ നടത്തുന്നതില്‍ പ്രതിഷേധമില്ലെന്നും വിഎച്ച്പി–ബജ്‌റങ്ദള്‍ നേതാക്കള്‍ വ്യക്തമാക്കി. പിണറായി വിജയന്‍ ദക്ഷിണ കന്നഡ ജില്ലയില്‍ പ്രവേശിക്കുന്നതു വിലക്കണമെന്നു വിഎച്ച്പി ഡിവിഷനല്‍ വര്‍ക്കിങ് പ്രസിഡന്റ് എം.ബി.പുരാണിക് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. 

കേരളം ഭരിക്കുന്ന ഏകാധിപതിയാണ് അദ്ദേഹം. പിണറായി വിജയനെതിരെ കേസുകളും റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിപിഎമ്മിന്റെ നേതാവാണ് അദ്ദേഹം. സ്വന്തം സംസ്ഥാനത്തു ക്രമസമാധാനം പരിപാലിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയെ മറ്റു സംസ്ഥാനങ്ങളില്‍ മതസൗഹാര്‍ദ റാലികളില്‍ പ്രസംഗിക്കാന്‍ അനുവദിക്കരുത് – പുരാണിക് ആവശ്യപ്പെട്ടു. 

വിഎച്ച്പി നേതാവ് ജഗദീഷ് ഷെണാവ, ബജ്‌റങ്ദള്‍ നേതാക്കളായ ശരണ്‍ പമ്പുവെല്‍, ഭുജംഗ കുലാല്‍, ഹിന്ദു ജാഗരണവേദികെ ജില്ലാ കണ്‍വീനര്‍ അമിത് കുമാര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
പിണറായി വിജയന്‍ ജില്ലയില്‍ പ്രവേശിക്കുന്നതു വിലക്കണമെന്ന് ആവശ്യപ്പെട്ടു ജില്ലാ ഡപ്യൂട്ടി കമ്മിഷണര്‍, ജില്ലാ പൊലീസ് സൂപ്രണ്ട്, സിറ്റി പൊലീസ് കമ്മിഷണര്‍ തുടങ്ങിയവര്‍ക്കു നിവദേനം നല്‍കിയതായും ഇവര്‍ അറിയിച്ചു.


Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.