വയനാട്: പുഴയിലേക്ക് കാല്‍ വഴുതിവീണ് ബന്ധുക്കളായ രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. കൈതക്കല്‍ താഴെപുനത്തില്‍ സത്താറിന്റെ മകള്‍ ദില്‍ഷാന ഫാത്തിമ (13), സത്താറിന്റെ സഹോദരന്‍ ഷംസുദ്ദീന്റെ മകന്‍ ജസീം (13) എന്നിവരാണ് മരിച്ചത്.[www.malabarflash.com]
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
സത്താറിന്റെ മറ്റൊരു സഹോദരന്‍ നൂറുദ്ദീന്റെ മകള്‍ ഫാത്തിമയെ (14) നാട്ടുകാര്‍ രക്ഷപ്പെടുത്തി. ദില്‍ഷാനയുടെ മാതാപിതാക്കള്‍ നോക്കിനില്‍ക്കെയാണ് ദുരന്തം.
ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ മാതോത്തുപൊയില്‍ ചെക്ക്ഡാമിനു സമീപത്തായിരുന്നു അപകടം. രണ്ടു ദിവസം മുമ്പ് ഗള്‍ഫില്‍നിന്നത്തെിയ സത്താറിന്റെ വീട്ടിലത്തെിയതായിരുന്നു ജസീമും ഫാത്തിമയും. പുഴ കാണാനിറങ്ങിയ ഇവര്‍ മാതോത്തുപൊയില്‍ കടവിലെ പാറയില്‍നിന്ന് ഫോട്ടോയെടുക്കുന്നതിനിടയില്‍ കാല്‍വഴുതി വീഴുകയായിരുന്നു.

കുട്ടികള്‍ മുങ്ങിയതോടെ മാതാപിതാക്കള്‍ ബഹളംവെച്ച് നാട്ടുകാരെ കൂട്ടി. ഫാത്തിമയെ രക്ഷിക്കുന്നതിനിടയില്‍ മറ്റു രണ്ടു കുട്ടികള്‍ മുങ്ങിപ്പോവുകയായിരുന്നു. ദില്‍ഷാനയെ മാനന്തവാടിയിലെ ജില്ല ആശുപത്രിയിലും ജസീമിനെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയിലുമത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജസീമിന്റെ മാതാവ് ജുബൈരിയ. ഷഹില, ആദില, ഹിഷാം എന്നിവര്‍ സഹോദരങ്ങളാണ്. റസീനയാണ് ദില്‍ഷാനയുടെ മാതാവ്. ഏകസഹോദരി മാസിയ. ദില്‍ഷാന പനമരം ക്രസന്റ് ഹൈസ്‌കൂളിലും, ജസീം പനമരം ഗവ. ഹൈസ്‌കൂളിലും ഏഴാംതരം വിദ്യാര്‍ഥികളാണ്.
ജസീമിന്റെ മാതാവ് ജുബൈരിയ. ഷഹില, ആദില, ഹിഷാം എന്നിവര്‍ സഹോദരങ്ങളാണ്. റസീനയാണ് ദില്‍ഷാനയുടെ മാതാവ്. ഏകസഹോദരി മാസിയ. ദില്‍ഷാന പനമരം ക്രസന്റ് ഹൈസ്‌കൂളിലും, ജസീം പനമരം ഗവ. ഹൈസ്‌കൂളിലും ഏഴാംതരം വിദ്യാര്‍ഥികളാണ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment