Latest News

മൊബൈല്‍ മോഷ്ടിച്ചില്ലെന്നു തെളിയിക്കാന്‍ തിളച്ച എണ്ണയില്‍ കൈമുക്കി ശിക്ഷ


രത്‌ലം (മധ്യപ്രദേശ്): മൊബൈല്‍ മോഷ്ടിച്ചിട്ടില്ലെന്നു തെളിയിക്കാന്‍ തിളച്ച എണ്ണയില്‍ കൈമുക്കിയ അഞ്ച് കുട്ടികള്‍ പരുക്കേറ്റ് ആശുപത്രിയില്‍. ഇതില്‍ മൂന്നുപേരുടെ പരുക്ക് ഗുരുതരമാണ്. മധ്യപ്രദേശിലെ നരസിങ്പാഡ ഗ്രാമത്തില്‍ തിങ്കള്‍ വൈകുന്നേരമാണു സംഭവം. [www.malabarflash.com]

നിരപരാധിത്വം തെളിയിക്കാന്‍ തിളച്ച എണ്ണയില്‍ കൈമുക്കണമെന്നാണു കാണാതെപോയ മൊബൈലിന്റെ ഉടമസ്ഥനായ ഛഗന്‍ ലാല്‍ വാരിയാവിന്റെ കല്‍പ്പന. ഇയാളുടെ പതിമൂന്നുകാരനായ മകന്റെ മൊബൈലാണു മോഷണം പോയത്.

അഞ്ച് കുട്ടികളോടാണ് ഇയാള്‍ തിളച്ച എണ്ണയില്‍ കൈമുക്കാന്‍ ആവശ്യപ്പെട്ടത്. എട്ടിനും 11നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളോടാണ് ക്രൂരത. പ്രാദേശികമായ അന്ധവിശ്വസമാണ് ഇയാളെ ഈ ക്രൂര കൃത്യത്തിനു പ്രേരിപ്പിച്ചത്.

നിരപരാധികളാണെങ്കില്‍ തിളച്ച എണ്ണയില്‍ കൈ മുക്കിയാല്‍ പരുക്കേല്‍ക്കില്ലെന്നാണ് ഇയാള്‍ പറഞ്ഞത്. വാരിയയെ അറസ്റ്റ് ചെയ്തതെന്നും കേസ് റജിസ്റ്റര്‍ ചെയ്‌തെന്നും പോലീസ് അറിയിച്ചു.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.