പെരിയാട്ടടുക്കം: പനയാല്‍ കാട്ടിയടുക്കത്തെ പരേതനായ പക്കീരന്റെ ഭാര്യ ദേവകി(68)യെ കഴുത്തു ഞെരുക്കിയും പാവാട ഉപയോഗിച്ച് മുറുക്കിയും കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. [www.malabarflash.com]
തിരുവനന്തപുരം പോലീസ് ഫോറന്‍സിക് ലാബിലേക്കയച്ച മുടിയുടെ പരിശോധനാ റിപ്പോര്‍ട്ടുകള്‍ രണ്ടു ദിവസത്തിനകം ലഭിക്കുന്നതോടെ നാടിനെ നടുക്കിയ കൊലക്കേസിന്റെ ഘാതകരെ നിയമത്തിന്റെ മുന്നില്‍ എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഹൊസ്ദുര്‍ഗ്ഗ് ഡിവൈ എസ്.പി കെ. ദാമോദരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം.
ജാനകിയുടെ മരണത്തിനു കാരണക്കാരനെന്നു നാട്ടുകാര്‍ സംശയിച്ച മകന്‍ ശ്രീധരനെ മണിക്കൂറുകളോളം ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകിയിലേക്കു അന്വേഷണ സംഘമെത്തിയത്. ശ്രീധരനെ നിരവധി തവണ ചോദ്യം ചെയ്തപ്പോഴെല്ലാം പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കിയത്. ഇയാളുടെ ഭാര്യ നാരായണി നല്‍കിയ മൊഴികളിലും ഒട്ടേറെ വൈരുദ്ധ്യങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. മൊഴികളിലെ വൈരുദ്ധ്യങ്ങളെ പിന്തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കൊലയാളികളെ തിരിച്ചറിയാന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞത്.
കഴിഞ്ഞ മാസം 13ന് വൈകുന്നേരമാണ് ദേവകിയെ തനിച്ച് താമസിക്കുന്ന വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കമിഴ്ന്ന് കിടന്ന നിലയിലായിരുന്നു മൃതദേഹം. അടിപ്പാവാടയും ബ്ലൗസും മാത്രമേ മൃതദേഹത്തില്‍ ഉണ്ടായിരുന്നുള്ളൂ. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോഴാണ് ശ്വാസം മുട്ടിയാണ് മരണപ്പെട്ടതെന്നു വ്യക്തമായത്. കൂടുതല്‍ അന്വേഷണത്തിനായി പോസ്റ്റുമോര്‍ട്ടം ചെയ്ത പോലീസ് സര്‍ജന്‍ ഡോ. കെ. ഗോപാലകൃഷ്ണപ്പിള്ള ദേവകിയുടെ കാട്ടിയടുക്കത്തെ വീട്ടിലെത്തി പരിശോധിക്കുകയും ചെയ്തിരുന്നു.
ഉറക്കത്തിലാണ് ദേവകി കൊല്ലപ്പെട്ടതെന്നും പുലര്‍ച്ചെ ഒന്നിനും രണ്ടുമണിക്കും ഇടയിലാണ് കൊല നടന്നതെന്നും അദ്ദേഹം അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നു. ദേവകിയുടെ മൃതദേഹത്തില്‍ നിന്നു അഞ്ചോളം മുടിയിഴകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ഇവയില്‍ രണ്ടെണ്ണം കൊല്ലപ്പെട്ട ദേവകിയുടേതാണ്. മറ്റു മൂന്നെണ്ണം കൊലയാളികളുടേതാണ്. മുടി ആരുടേതാണെന്നു കണ്ടെത്താന്‍ സംശയിക്കപ്പെടുന്നവരുടെയെല്ലാം സാമ്പിളെടുത്ത് പരിശോധനയ്ക്കു അയച്ചിരുന്നു.
ഇതില്‍ ദേവകിയുടെ മകന്‍ ശ്രീധരന്റെയും സംശയത്തിന്റെ കരിനിഴലില്‍ കഴിയുമെന്ന മറ്റൊരാളുടെയും മുടി പരിശോധനാ റിപ്പോര്‍ട്ടാണ് ഇനി ലഭിക്കാന്‍ ബാക്കിയുള്ളത്. ശനിയാഴ്ചയും ഞായറാഴ്ചയും അവധിയായതിനാല്‍ തിങ്കളാഴ്ചയോടെ ഇവയുടെ റിപ്പോര്‍ട്ട് കൂടി ലഭിക്കുന്നതോടെ കൊലയാളികളുടെ കൈകളില്‍ വിലങ്ങ് അണിയിക്കാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment