പാലക്കാട്: മണ്ണാർക്കാട് കല്ലടികോട്ടിൽ വാഹനാപകടത്തിൽ ദമ്പതികള്‍ മരിച്ചു. പൊന്നംകോട് ചെന്തണ്ട് തേക്കാനത്ത് സേവ്യറിന്റെ മകൻ റോയ് (48), ഭാര്യ മിനി (മോളമ്മ- 42) എന്നിവരാണ് മരിച്ചത്. [www.malabarflash.com]
Keywords: Palakkad News, Kerala Vartha, Malabarflash, Malabar news, Malayalam News
ചൊവ്വാഴ്ച വൈകുന്നേരം 3.15 ന് പാലക്കാട് - കോഴിക്കോട് ദേശീയപാതയിലായിരുന്നു അപകടം.
റോയ് ഓടിച്ച ബൈക്കിൽ ബസ് തട്ടിയതാണ് അപകടത്തിനു കാരണമായത്. ബസ് തട്ടി നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് കാറിനു പിന്നിൽ ഇടിച്ച ശേഷം അതേ ബസിനടിയിൽപെട്ടു.
റോയ് ഓടിച്ച ബൈക്കിൽ ബസ് തട്ടിയതാണ് അപകടത്തിനു കാരണമായത്. ബസ് തട്ടി നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് കാറിനു പിന്നിൽ ഇടിച്ച ശേഷം അതേ ബസിനടിയിൽപെട്ടു.
പാലക്കാടുനിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് ബൈക്കിൽ ഇടിച്ചത്. റോയ് സംഭവസ്ഥലത്തുതന്നെ മരിച്ചു. മിനിയെ തച്ചന്‍പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മക്കൾ: ജോയൽ, ജുവൽ, ജെറോം.
Keywords: Palakkad News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment