കോഴിക്കോട്: ആറളം സ്‌റ്റേഷനിലെ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള പോലീസ് നടപടികളില്‍ പോലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ചില ചോദ്യങ്ങളുമായി സാമൂഹിക പ്രവര്‍ത്തകനും സ്വതന്ത്രമാധ്യമപ്രവര്‍ത്തകനുമായ നദീര്‍. 2016 ഡിസംബര്‍ 19ന് സംശയത്തിന്റെ പേരിലെന്നു പറഞ്ഞ് പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച തന്റെ പേരുവിവരങ്ങള്‍ 2016 മെയില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എങ്ങനെ വന്നു എന്നാണ് നദീര്‍ ചോദിക്കുന്നു. [www.malabarflash.com]
ആദിവാസികള്‍ക്കിടയില്‍ മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്തതിന്റെ പേരില്‍ ആറളം സ്‌റ്റേഷനിലെ െ്രെകം നമ്പര്‍ 148/16 എന്ന കേസിലാണ് നദീറിനെ പോലീസ് അറസ്റ്റു ചെയ്യുന്നത്. കേസില്‍ കണ്ടാലറിയാവുന്നവര്‍ എന്നു പറഞ്ഞ മൂന്നു പ്രതികളില്‍ ഒരാളെന്ന സംശയത്തിലാണ് നദീറിനെ അറസ്റ്റു ചെയ്തതെന്നാണ് ഡി.ജി.പിയുള്‍പ്പെടെ മാധ്യമങ്ങള്‍ക്കുമുമ്പില്‍ വിശദീകരിച്ചത്. അങ്ങനെയെങ്കില്‍ 2016 മെയില്‍ പോലീസ് സമര്‍പ്പിച്ച രേഖകള്‍ തന്റെ പേരുവിവരങ്ങള്‍ എങ്ങനെ വന്നുവെന്നാണ് നദീര്‍ ചോദിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് പോലീസ് നല്‍കിയ സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നദീര്‍ ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. 2016 മെയ്യില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും സ്വീഷര്‍ മഫസ്റ്ററിലും പേരും അഡ്രസുമുള്‍പ്പെടെ തന്റെ മുഴുവന്‍ വിവരങ്ങളുമുണ്ട്. മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു എന്നാണ് 2016 മെയ്യിലെ ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ 'കണ്ടാലറിയാവുന്നവര്‍' എന്ന പേരില്‍ തന്നെ കസ്റ്റഡിയിലെടുത്തുള്ള പോലീസ് നാടകം എന്തിനുവേണ്ടിയായിരുന്നു എന്നാണ് നദീര്‍ ചോദിക്കുന്നത്.
2017 ജനുവരി 9ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പോലീസ് റിപ്പോര്‍ട്ടില്‍ താന്‍ നാലാം പ്രതിയാണ് എന്നാണ് പറയുന്നത്. എന്നാല്‍ തലശ്ശേരിയില്‍ നിന്നു ലഭിച്ച രേഖകളില്‍ 2016 മെയ്യില്‍ തന്നെ വ്യക്തമായ ബോധത്തോടെ തിരിച്ചറിഞ്ഞ മൂന്നാം പ്രതിയാണെന്നു കാണുന്നു. എന്താണിതെന്നും നദീര്‍ ചോദിക്കുന്നു.
നദീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
തലശ്ശേരി സെഷന്‍സ് കോടതിയില്‍ വക്കാലത്ത് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസുമായി ബന്ധപ്പെട്ട പോലീസ് ഫയലുകളുടെ സര്‍ട്ടിഫൈഡ് കോപ്പികള്‍ ഇന്നലെയാണ് കയ്യില്‍ കിട്ടിയത്.
എത്ര ഭീകരമായി പോലീസിന് ഒരു നിരപരാധിയെ കള്ളക്കേസില്‍ ഉള്‍പ്പെടുത്തി ജീവിതം നശിപ്പിക്കാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ കെട്ടിച്ചമച്ച തിരക്കഥ.
2016 ഡിസംബര്‍ 19നാണ് ആറളം സ്‌റ്റേഷനിലെ 148/16 എന്ന ക്രൈമുമായി ബന്ധപ്പെട്ട് എന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പിറ്റേന്ന് (20ന്) തെളിവില്ല എന്നും പറഞ്ഞു പോലീസ് വിട്ടയക്കുകയും ചെയ്തു. എങ്കിലും പോലീസ് റിപ്പോര്‍ട്ടിലും മൂന്നു പ്രതികള്‍ക്ക് പുറമേ കണ്ടാലറിയാവുന്നവര്‍ എന്നതില്‍ സംശയം തോന്നി എന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുക മാത്രമാണ് ഉണ്ടായത് എന്നാണ് ഡി.ജി.പി ഉള്‍പ്പെടെ പത്ര മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നത്.
എന്നാല്‍,
എന്റെ പേരും അഡ്രസും മുഴുവന്‍ വിവരങ്ങളും 2016 മെയ്യില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും സ്വീഷര്‍ മഫസ്റ്ററിലും ഉള്‍പ്പെടെ എങ്ങനെ വന്നു?
മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു എന്ന് 2016 മെയ്യിലെ ഡി.വൈ.എസ്.പി റിപ്പോര്‍ട്ടില്‍ കാണുന്നു, ഈ 'കണ്ടാലറിയുന്നവര്‍' എന്നും പറഞ്ഞു പോലീസ് നാടകം കളിച്ചത് എന്തിനായിരുന്നു?
2017 ജനുവരി 9ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പോലീസ് റിപ്പോര്‍ട്ടില്‍ നാലാം പ്രതി ആക്കി എന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ തള്ളിയിരുന്നു. എന്നാല്‍ തലശ്ശേരിയില്‍ നിന്നു ലഭിച്ച രേഖകളില്‍ 2016 മെയ്യില്‍ തന്നെ വ്യക്തമായ ബോധത്തോടെ തിരിച്ചറിഞ്ഞ മൂന്നാം പ്രതിയാണ് ഞാനെന്നു കാണുന്നു.. എങ്ങനെ?
എനിക്കും എല്ലാം കൂടെ തല കറങ്ങുന്നുണ്ട്.. ഒന്നും ഒന്നും മനസ്സിലാവുന്നില്ല..
ആരാണ് നുണ പറയുന്നത്?
ഡി.ജി.പി??
സോഷ്യല്‍ മീഡിയയിലും മറ്റും ഉണ്ടായ പ്രതിഷേധങ്ങള്‍ കൊണ്ട് പോലീസ് തങ്ങള്‍ തയ്യാറാക്കിയ നാടകത്തിനു താല്‍ക്കാലിക ഇടവേള നല്‍കുക മാത്രമാണോ ഉണ്ടായത് ?
എല്ലാ പ്രതിഷേധങ്ങളും സംസാരങ്ങളും കെട്ടടങ്ങി, സ്വാഭാവികം.. വിഷയങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു എന്നത് എനിക്കും നന്നായി അറിയാവുന്ന കാര്യമാണ്..
എത്ര നാളാണ് സമാധാനമായി ഉറങ്ങാന്‍ കഴിയാതെ രാത്രികള്‍ തള്ളി നീക്കി കഴിച്ചു കൂട്ടുക..
എന്റെ വിഷയം എല്ലാവരും മറന്നേക്കുക..
നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റം വരെയും ഞാന്‍ പോകും.. എത്ര കഷ്ടപ്പെട്ടാലും നടന്നു മടുത്താലും ഞാന്‍ നീതി നേടും..
ഒരു തെറ്റും ചെയ്തിട്ടില്ല എന്ന ഒരേ ഒരു ഉറപ്പു മതി മുന്നോട്ടു പോകാന്‍..
എല്ലാവരും ഒന്നോര്‍ക്കുക..
ഭരണകൂടം വേട്ടയാടി ജീവിതം നശിപ്പിച്ച/നശിപ്പിച്ചുകൊണ്ടിരിക്കുന്ന ആദ്യത്തെയോ അവസാനത്തെയോ നിരപരാധിയുടെ പേരല്ല നദി.,
ഇത്തരം ഭീകര നിയമങ്ങള്‍ നദിയിലൂടെ അവസാനിക്കുമെങ്കില്‍ മരിക്കാന്‍ പോലും ഞാന്‍ തയ്യാറാണ്..
നാളെ പുലരുമ്പോള്‍
എന്റെ പേരിന്റെ സ്ഥാനത്ത്
നിങ്ങള്‍ ആരുടെയെങ്കിലും പേരു വന്നേക്കാം.
ഒരു തെറ്റും ചെയ്യാതെ നിങ്ങളിപ്പോള്‍ ഉറങ്ങുന്നതു പോലെ മനസ്സമാധാനത്തോടെ 2016 മാര്‍ച്ച് 3ന് കോഴിക്കോട് കിടന്നുറങ്ങിയ ഞാനാണ് പുലര്‍ന്നപ്പോള്‍ കിലോമീറ്ററുകള്‍ക്കപ്പുറം മാര്‍ച്ച് 3നു നടന്ന ഭീകര പ്രവര്‍ത്തനത്തില്‍ പങ്കെടുത്തതെന്നു പോലീസ് പറയുന്ന തീവ്രവാദി ആയത്.
ഉറങ്ങരുത് ആരും..
മിണ്ടുകയും അരുത്..
ഖത്തറിലെ ജോലി പോയി..
യാത്രയോളം എനിക്കിഷ്ടമുള്ള ഒന്നും ഉണ്ടായിരുന്നില്ല, അതിനുള്ള അവകാശവും നഷ്ടപ്പെട്ടു..
കോഴിക്കോട്.. വീട്..
അങ്ങനെയാണിപ്പോള്‍ ജീവിതം..
എത്ര നാളെടുക്കും കേസ് അനുകൂലമാക്കാന്‍ എന്നറിയില്ല..
ആര്‍ക്കും ഇങ്ങനെ ഒരു അവസ്ഥ ഒരിക്കലും ഉണ്ടാവരുത്..
അതെങ്കിലും ഓര്‍ത്ത് ഒന്നിച്ചൊരു ശബ്ദം നിങ്ങളില്‍ നിന്നു പ്രതീക്ഷിച്ചിരുന്നു..
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment