ന്യൂഡല്‍ഹി: ആഡ്രോയിഡ് ഫോണിന്റെ കാലമാണെങ്കിലും നോക്കിയ എന്നു കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസില്‍ ഗൃഹാതുരത്വമുണര്‍ത്തും. പലരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തുടങ്ങിയത് നോക്കിയക്ക് ഒപ്പമായിരുന്നു. നിങ്ങളില്‍ ആരുടെയെങ്കിലും മനസില്‍ ആ പഴയ ഓര്‍മ ഇപ്പോഴും നിലനില്‍ക്കുന്നുവെങ്കില്‍ ഒരു സന്തോഷവാര്‍ത്ത. നോക്കിയയുടെ ഏറ്റവും ജനപ്രിയ മോഡലുകളില്‍ ഒന്നായ 'നാക്കിയ 3310' തിരിച്ചു വരുന്നു. [www.malabarflash.com]
21ആം നൂറ്റാണ്ട് ആരംഭിച്ചത് മൊബൈല്‍ കമ്മ്യൂണിക്കേഷനിലെ വന്‍ മാറ്റത്തിലുടെയായിരുന്നു. ലാന്റ്‌ഫോണിനു പകരം എല്ലാവരും മൊബൈലിനെ ആശ്രിയിക്കാന്‍ തുടങ്ങി. അതിനിടയിലാണ് ജി.എസ്.എം മൊബൈല്‍ ഫോണായ നോക്കിയ 3310 ഔദ്യോഗികമായി 2000 സെപ്റ്റംബറില്‍ പ്രഖ്യാപിക്കപ്പെട്ടത്. ആ വര്‍ഷം തന്നെ വിപണിയിലെത്തിയ ആ മോഡല്‍, ലോകത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ മൊബൈല്‍ ഫോണുകളിലൊന്നാണ്. പുറത്ത് വന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഏകദേശം 12.5 കോടിയോളം നോക്കിയ 3110 ഫോണുകള്‍ വിറ്റയിച്ചുവെന്നാണ് കണക്ക്.
Keywords: Technical News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment