ബേക്കല്‍ : ലോക പരിസ്ഥിതിദിനത്തില്‍ ബേക്കല്‍പുഴയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എന്‍.വൈ.എല്‍ പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി ബേക്കല്‍ പുഴയുടെ തീരത്ത് നടത്തിയ ഉപവാസം ഐ.എന്‍.എല്‍. ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം കണ്‍വീനര്‍ സത്താര്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു.
അറവ് മാലിന്യങ്ങളും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും വലിച്ചെറിഞ്ഞ് പുഴ നശിച്ച് കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായി മാലിന്യങ്ങള്‍ കുന്ന് കൂടിയിരിക്കുന്നു. മഴക്കാലമായതോടെ ഏത് നിമിഷവും രോഗം പകരാനുള്ള സാധ്യതയാണ് കാണുന്നത്. അതിനാല്‍ ഇതിനെതിരെ ശക്തമായ നടപടികള്‍ ആവശ്യമാണെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
എന്‍.വൈ.എല്‍. പഞ്ചായത്ത് പ്രസിഡന്റ് റാഷിദ് ബേക്കല്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ പി.യു.സി.സി. സെക്രട്ടറി രവീന്ദ്രന്‍, എം.എ. ലത്തീഫ്, റഹീം ബെണ്ടിച്ചാല്‍, ആമുഹാജി മവ്വല്‍, ബി.കെ. സ്വാലിഹ് ബേക്കല്‍, ഖലീല്‍ ഏരിയാല്‍, മവ്വല്‍ മാവു, മൊയ്തീന്‍കുഞ്ഞി കളനാട്, മൊയ്തു കുന്നില്‍, വി.ആര്‍.അസീസ് ബേക്കല്‍, നൗഷാദ് ഹദ്ദാദ്‌നഗര്‍, ജംഷീര്‍ കുന്നില്‍, കരീം പള്ളം, അബൂബക്കര്‍ പൂച്ചക്കാട്, കബീര്‍ പള്ളിപ്പുഴ, തന്‍സീര്‍ ഖിള്‌രിയ നഗര്‍, സി.ടി.അബ്ബാസ്, പി.കെ.എസ്. തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment