ജയ്പുര്‍: പ്രായപൂര്‍ത്തിയാകാത്ത ഇരുനൂറോളം സ്‌കൂള്‍ വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ഇതിന്റെ വിഡിയോ ദൃശ്യം മൊബൈലില്‍ പകര്‍ത്തുകയും ചെയ്ത സ്‌കൂള്‍ അധ്യാപകന്‍ പിടിയില്‍. [www.malabarflash.com]
രാജസ്ഥാനിലാണ് സംഭവം. ജയ്പുരിലെ സ്വകാര്യ സ്‌കൂളില്‍ പഠിപ്പിച്ചിരുന്ന റമീസ് (27) എന്നയാളാണ് പിടിയിലായത്. രണ്ടു ദിവസം മുന്‍പാണ് രാജസ്ഥാന്‍ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ അവിവാഹിതനാണ്.
റമീസിന്റെ മൊബൈല്‍ ഫോണില്‍നിന്ന് 76 പീഡന ദൃശ്യങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. റമീസ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ രണ്ടു വിദ്യാര്‍ഥികള്‍ ഇതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്. പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി ഇതിന്റെ ദൃശ്യം സൂക്ഷിക്കുന്നത് ഇയാളുടെ പതിവായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇരകളാക്കപ്പെടുന്ന വിദ്യാര്‍ഥികളെയാണ് ദൃശ്യം മൊബൈലില്‍ പകര്‍ത്താന്‍ ഇയാള്‍ ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇയാള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ചിരുന്നതായാണ് സൂചന. പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഇയാളുടെ അതിക്രമം. മാത്രമല്ല, പീഡന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നതും ഇയാളുടെ പതിവായിരുന്നുവത്രെ.
ഇയാളുടെ അസ്വാഭാവികമായ പെരുമാറ്റത്തെക്കുറിച്ച് പരാതി ഉയര്‍ന്നതോടെ കഴിഞ്ഞ മാസം തന്നെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. ഏതാനും ദിവസം മുന്‍പ് വിദ്യാര്‍ഥികളിലൊരാളെ ലൈംഗികമായി പീഡിപ്പിക്കുന്ന വിഡിയോ ഇയാള്‍ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചിരുന്നു. ഇത് കാണാനിടയായ വിദ്യാര്‍ഥികളിലൊരാളുടെ പിതാവാണ് പോലീസില്‍ പരാതി നല്‍കാന്‍ മുന്‍കൈയെടുത്തത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment