Latest News

സെല്‍ഫിയുടെ പേരില്‍ അധ്യാപകരുടെ മാനസിക പീഡനത്തില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കി

കണ്ണൂര്‍: വിദ്യാര്‍ത്ഥി ജീവനൊടുക്കിയത് സെല്‍ഫിയുടെ പേരില്‍ അധ്യാപകര്‍ പീഡിപ്പിച്ചതില്‍ മനംനൊന്ത്. തലശേരി കാവുംഭാഗം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്ന സനത് എസ് ജീവനൊടുക്കിയ സംഭവത്തിലാണ് അധ്യാപകര്‍ പ്രതിക്കൂട്ടിലായിരിക്കുന്നത്.[www.malabarflash.com]

ജനുവരി 27നാണ് സനത് മരിച്ചത്. ജനുവരി രണ്ടാം വാരത്തില്‍ നടന്ന സ്‌കൂള്‍ യുവജനോത്സവത്തിനിടെ സനത് സ്‌കൂളിലെ പെണ്‍കുട്ടിക്കൊപ്പം എടുത്ത സെല്‍ഫിയാണ് ദുരന്തകാരണമായത്.
ഈ സെല്‍ഫി തന്റെ ഫോണിലേക്ക് അയക്കാന്‍ ഗീതാമണി എന്ന അധ്യാപിക ആവശ്യപ്പെട്ടതായി സനതിന്റെ മാതാപിതാക്കള്‍ പറഞ്ഞു. സനത് അയച്ച ചിത്രം ഈ അധ്യാപിക പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണിച്ചു. വിവരമറിഞ്ഞ് പെണ്‍കുട്ടിയുടെ സഹോദരന്‍ സ്‌കൂളിലെത്തുകയും സനതിനെ അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. സ്‌കുളിലെ മറ്റ് വിദ്യാര്‍ത്ഥികളും ചിത്രത്തിലുണ്ടായിരുന്നു.

എന്നാല്‍ സനതിന് മാത്രമാണ് അധിക്ഷേപം നേരിടേണ്ടി വന്നതെന്ന് പിതാവ് സത്യനാഥ് പറഞ്ഞു. പ്രശ്‌നം വഷളാക്കിയത് അധ്യാപികയാണെന്നും സ്‌കൂളിന് പുറത്ത് വച്ചും സനതിനെ മര്‍ദ്ദിക്കന്‍ ശ്രമമുണ്ടായതായും സത്യനാഥ് പറഞ്ഞു. പിന്നീട് സനതിനെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

എന്നാല്‍ ഇക്കാര്യം വീട്ടില്‍ പറയാതെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് സനത് വീട്ടില്‍ നിന്ന് പോകുമായിരുന്നു. പ്രശ്‌നം അവസാനിച്ചിട്ടും വീണ്ടും പെണ്‍കുട്ടിയുടെ വീട്ടുകാരും സ്‌കൂളിലെ അധ്യാപകരും ഭീഷണി തുടര്‍ന്നതോടെയാണ് സനത് ജീവനൊടുക്കിയതെന്നും മാതാപിതാക്കള്‍ പറഞ്ഞു.

ജനുവരി 27നാണ് വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ സനതിനെ കണ്ടെത്തിയത്.

അതേ സമയം സനാഥ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. സ്‌കൂളില്‍ അധ്യാപികയായ കോഴിക്കോട് മുക്കം സ്വദേശിനിയെ സിഐ യു.പ്രേമന്‍ ചോദ്യംചെയ്തു മൊഴിയെടുത്തു. കഴിഞ്ഞ ദിവസം സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും ചോദ്യംചെയ്തിരുന്നു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.